പെരുനാട്‌ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് മോഹനനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണം ; ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

പെരുനാട്‌ : പ്രസിഡണ്ട് പി എസ് മോഹനനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പെരുനാട്‌ ഗ്രാമ പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങള്‍ പ്രസിഡന്റിന്റെ ഓഫീസ് ഉപരോധിച്ചു. ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് മോഹന്‍, കണ്ണനുമൺ വാർഡ് മെമ്പർ വിശ്വൻ എന്ന് വിളിക്കുന്ന ശ്യാം, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ കെ തോമസ് എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

ശബരിമല വാർഡ് മെമ്പറും ബിജെപി ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ മഞ്ജു പ്രമോദ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്താതെ തെറ്റിദ്ധരിപ്പിച്ച് വെയിറ്റിങ് ഷെഡ്ഡും ശുചിമുറി കോംപ്ലക്സിനും തുക അനുവദിച്ചത് പഞ്ചായത്ത് കമ്മിറ്റിയുടെ വിശ്വാസതയെ ചോദ്യം ചെയ്യുന്നതാണെന്ന് മഞ്ജു പ്രമോദ് പറഞ്ഞു. ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്ക് പഞ്ചായത്ത് ഭരിക്കുവാനോ ജനപ്രതിനിധിയായി ഇരിക്കുവാനോ യോഗ്യതയില്ലെന്നും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് അരുൺ അനിരുദ്ധൻ പറഞ്ഞു. സമരം കൂടുതല്‍ ശക്തമാക്കുമെന്നും പ്രസിഡണ്ടും കണ്ണനുമൺ വാർഡ് അംഗവും എത്രയുംവേഗം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്തംഗങ്ങളായ ശ്യാം നാറാണംതോട്, അജിതാ റാണി, ശ്യാരി ടി എസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...