പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പത്ത് വയസ്സുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയാവാത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പത്ത് വയസ്സുകാരന്‍ മരിച്ചു. സുഹൃത്തുക്കളായ പത്ത് മുതല്‍ 12 വയസ്സുവരെയുള്ള മൂന്നുപേരാണ് പ്രതികള്‍. ഇതില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ കുട്ടിചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. ഡല്‍ഹി ന്യൂ സീലംപുര്‍ സ്വദേശിയാണ് പീഡത്തിനിരയായ കുട്ടി.

സീലംപുര്‍ സ്റ്റേഷനില്‍ സെപ്റ്റംബര്‍ 22 ന് ആണ് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിച്ചതായുള്ള ഫോണ്‍ വിളിയെത്തിയത്. പോലീസ് സംഘം ഉടന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ഇത് സംബന്ധിച്ച് മൊഴി നല്‍കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഡല്‍ഹി വനിത കമ്മീഷനാണ് ശക്തമായ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടത്. കുട്ടി ഭീകര പീഡനത്തിന് ഇരയായതായും സ്വകാര്യ ഭാഗങ്ങളില്‍ വടിയക്കം കയറ്റിയതായും കുട്ടിയുടെ അമ്മ പരാതി നല്‍കിയതായി വനിതാ കമ്മീഷന്‍ അറിയിച്ചു. സംഭവത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടിയുടെ നില വഷളായിരുന്നു. സെപ്റ്റംബര്‍ 24 വരെ കുടുംബം മൊഴി നല്‍കാന്‍ തയ്യാറായില്ലെന്നും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....