റാന്നി : പെരുനാട് ഗ്രാമപഞ്ചായത്തിലെ ഒരു വീട്ടില്‍ നിന്ന് ആയിരം രൂപ വീതം പിരിച്ചെടുക്കാനുള്ള എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി നീക്കത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ബിജെപി അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. പ്രതിഷേധ സമരം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
അരുണ്‍ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാം മോഹന്‍, മഞ്ജു പ്രമോദ്, ശ്യാരി ടി എസ്, ബിജെപി പെരുനാട് പഞ്ചായത്ത് പ്രസിഡണ്ട് മനീഷ് പെരുനാട്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജുള ഹരി എന്നിവര്‍ സംസാരിച്ചു.