പെരുന്തേനരുവി പദ്ധതിയിലെ വൈദ്യുതി ഉദ്പാദനം നിലച്ചിട്ട് മൂന്നുമാസം

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുന്തേനരുവി ജലവൈദുത പദ്ധതിയിലെ വൈദ്യുതി ഉദ്പാദനം നിലച്ചിട്ട് മൂന്നു മാസം. പെരുമഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ കനാലിലും കിണറിലും ചെളിയും മണലും നിറഞ്ഞതു മൂലമാണ് വൈദ്യുതി ഉദ്പാദനം പ്രതിസന്ധിയിലായത്. വൈദ്യുതി ഉദ്പാദനത്തിനായുള്ള വെള്ളതിന്റെ ഒഴുക്കു തടസ്സപ്പെട്ടതിനെ തുടർന്ന് ഇവിടേക്കുള്ള ഷട്ടർ ഉയര്‍ത്താനാകാതെ അടച്ചിടുകയായിരുന്നു.

തുടർച്ചയായ മഴ നിമിത്തം ചെളി നീക്കാൻ ആദ്യമൊക്കെ കഴിഞ്ഞിരുന്നില്ല. മഴയുടെ ശക്തി ഇടക്ക് ശമിച്ചപ്പോൾ യന്ത്ര സഹായത്താൽ കുറെയൊക്കെ നീക്കിയെങ്കിലും തടസ്സം പൂര്‍ണ്ണമായും മാറ്റാൻ കഴിഞ്ഞിരുന്നില്ല. പെരുനാട്, റാന്നി സബ് സ്റ്റേഷനിലേക്കും വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിൽ പ്രാദേശികമായും വിതരണം ചെയ്തു വന്ന വൈദ്യുതിയുടെ ഉദ്പാദനമാണ് മാസങ്ങളായി നിലച്ചത്. എന്നാൽ മഴക്കാലം കഴിഞ്ഞ ശേഷവും ശേഷിക്കുന്ന മണലും ചെളിയും നീക്കി ഉദ്പാദനം പുന:സ്ഥാപിക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ല.

വേനൽ കാലം ആരംഭിച്ചതിനാൽ നദിയിലെ സംഭരണിയിൽ ഇനി മാസങ്ങളോളം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടാകില്ല. എന്നാൽ ഇപ്പോൾ മതിയായ വെള്ളമുള്ള സ്ഥിതിക്ക് വൈദ്യുതി ഉദ്പാദനം പുന:സ്ഥാപിക്കാനുള്ള അടിയന്തിര നീക്കമാണ് വൈദ്യുതി ബോർഡിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. എന്നാൽ അതിനുള്ള ശ്രമങ്ങളൊന്നും ഇപ്പോൾ നടക്കുന്നില്ല. കോടികൾ മുതൽ മുടക്കിയ പദ്ധതിയിൽ ഉദ്പാദനം നടക്കാത്തത് മൂലം വരുമാനത്തിൽ വൻ നഷ്ടമാണുണ്ടായി കൊണ്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....