കൊവിഡ് വ്യാപനം രൂക്ഷം ; ബംഗാളില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ അടയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയും പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി പരത്തുകയും ചെയ്ത സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നാളെ മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടയ്ക്കും. ഇതോടൊപ്പം സിനിമാ ഹാളുകളും ജിമ്മുകളും നീന്തല്‍ക്കുളങ്ങളും ബ്യൂട്ടി സലൂണുകളും അടയ്ക്കാനാണ് തീരുമാനം.

ഞായറാഴ്ചയാണ് സര്‍ക്കാര്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ ഹാജര്‍നില 50 ശതമാനമായി പരിമിതപ്പെടുത്തും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം അതിവേഗം ഉയരുകയാണ്. പ്രതിദിന കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിന് പുറമേയാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണവും കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.

സംസ്ഥാനത്ത് ഇന്നലെ 4,512 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 13,300 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയ്ക്കും കേരളത്തിനും ശേഷം രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന കേസാണിത്. ഇതിന് പുറമെയാണ് 20 ഒമിക്രോണ്‍ കേസുകള്‍കൂടി ബംഗാളിലും റിപോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ സാന്നിധ്യമാണ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവുണ്ടാവാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി യുകെയില്‍നിന്നുള്ള നേരിട്ടുള്ള ഫ്‌ളൈറ്റുകൾ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....