കീടനാശിനി പ്രയോഗം ; അരവണയുടെ പരിശോധന നടപടികൾ വീണ്ടും ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് നിയമനടപടികൾ നേരിട്ട ശബരിമലയിലെ അരവണയുടെ പരിശോധന നടപടികൾ വീണ്ടും ആരംഭിച്ചു. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇവ വീണ്ടും ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ശബരിമലയിൽ പ്രത്യേകം സൂക്ഷിച്ചിട്ടുള്ള 32 ടിൻ അരവണ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവനന്തപുരത്തെ ലബോറട്ടറിയിൽ എത്തിച്ചിട്ടുണ്ട്. മാളികപ്പുറത്തെ ഗോഡൗണിലാണ് ലക്ഷക്കണക്കിന് ടിൻ അരവണ സൂക്ഷിച്ചിരിക്കുന്നത്. അരവണയിലെ ഏലക്കായയിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം, അരവണ വിൽപ്പന തടയുകയായിരുന്നു. ഇത്തരത്തിൽ 6.65 ലക്ഷം ടിൻ അരവണയാണ് വിപണനം നടത്താൻ കഴിയാതെ വന്നത്.

തുടർന്ന് വീണ്ടും ഗുണനിലവാര പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഈ ആവശ്യം അംഗീകരിച്ചതോടെയാണ് അരവണ വീണ്ടും പരിശോധനയ്ക്ക് അയക്കാൻ ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലയിൽ സാംപിൾ പരിശോധിക്കാൻ വേണ്ടത്ര സൗകര്യം ഇല്ലാത്തതിനെ തുടർന്നാണ് ഇവ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതാണ്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ മണ്ഡല കാലത്തിന്റെ തുടക്കത്തിലാണ് ശബരിമലയിൽ വിൽപ്പന നടത്തുന്ന അരവണക്കൂട്ടിൽ ഉപയോഗിക്കുന്ന ഏലക്കായയിൽ കീടനാശിനിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...