വളര്‍ത്തുനായയെ ജീവനോടെ കത്തിച്ച ഉടമയുടെ പേരില്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ചേലക്കര : വളര്‍ത്തുനായയെ ഉടമ ജീവനോടെ കത്തിച്ചെന്ന ആരോപണത്തില്‍ ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. ചേലക്കര ചാക്കപ്പന്‍പടി കോല്‍പ്പുറം പ്രദേശത്ത് പുരുഷോത്തമന്‍ എന്ന 47 കാരന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പുരുഷോത്തമന്റെ വീട്ടിലെ വളര്‍ത്തുനായ ചങ്ങല പൊട്ടിച്ച്‌ വീടിനു പുറത്തേക്ക് വരുന്നതിനെതിരേ അയല്‍വാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെ നായ പുരുഷോത്തമനെ കടിച്ചതായും ഇതില്‍ പ്രകോപിതനായ പ്രതി നായയെ മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചെന്നുമാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞു പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വീടിനോടു ചേര്‍ന്ന് നായയെ കുഴിച്ചിട്ട നിലയിലായിരുന്നു.

പുരുഷോത്തമന്‍ നായയെ ജീവനോടെ മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയും ദേഹത്ത് തീപടര്‍ന്ന് നായ ജീവരക്ഷയ്ക്കായി ഓടുന്നത് കണ്ടുവെന്നുമാണ് അയല്‍വാസികള്‍ പോലീസിന് നല്‍കിയ മൊഴി. അതേസമയം നായയെ ക്രൂരമായി മര്‍ദിച്ചതായും ഇവര്‍ പറയുന്നു. കത്തിക്കരിഞ്ഞ നായയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിന്‌ അയച്ചിട്ടുണ്ട്. പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും സംഭവത്തില്‍ പ്രാഥമികമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടമയുടെപേരില്‍ കേസെടുത്തതായും ചേലക്കര പോലീസ് ഐ.എസ്.എച്ച്‌.ഒ. ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം, പുരുഷോത്തമന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...