വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് പൂച്ചകളെ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് പൂച്ചകളെ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ഇടുക്കി കാര്‍കൂന്തല്‍ സ്വദേശി കളത്തൂര്‍ ലിജോ തങ്കച്ചനാണ് പിടിയിലായത്. പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട മൂന്ന് പൂച്ചകളെയാണ് ഇയാള്‍ മോഷ്ടിച്ചത്. 27,000 രൂപയോളം വില വരുന്നതാണ് പൂച്ചകള്‍. മാര്‍ച്ച്‌ 30ന് രാത്രി 10.45നാണ് പ്രതി പൂച്ചകളെ മോഷ്ടിച്ചത്. പച്ചത്തോട് പെറ്റ്‌സ് പാര്‍ക്ക് എന്ന സ്ഥാപനത്തില്‍ നിന്നും പൂച്ചകളെ മോഷ്ടിച്ച്‌, മുണ്ടിനുള്ളിലാക്കി പുറത്ത് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ഇയാള്‍ 24-ാം തീയതി ഭാര്യയോടും മക്കളോടുമൊപ്പമെത്തി ചെറിയ പട്ടിക്കുട്ടികളെ നല്‍കി മറ്റൊരു പട്ടിയെ വാങ്ങിയതായി കണ്ടെത്തി.

തുടര്‍ന്ന് പോലീസ് പ്രതിയ്‌ക്കായി തിരച്ചിലാരംഭിച്ചു. മോഷ്ടിച്ച മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിലുള്ള ഫാം ഹൗസില്‍ നിന്നും കണ്ടെത്തി. മണിമല, കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനുകളില്‍ വധശ്രമം, പോക്‌സോ കേസുകളില്‍ പ്രതിയാണ് ഇയാളെന്നും പോലീസ് കണ്ടെത്തി. കൂടാതെ കറുകച്ചാലിലെ വധശ്രമ കേസില്‍ പ്രതിയെ അഞ്ച് വര്‍ഷം ശിക്ഷിച്ചിരുന്നു. എസ്‌എച്ച്‌ഒ കെ.പി തോംസണ്‍, എസ്‌ഐ അഭിലാഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥരായ ബിജു കെ തോമസ്, ഷെറിന്‍ സ്റ്റീഫന്‍, സി.രഞ്ജകിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...