ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവാക്‌സിന്റെ വിതരണം താത്കാലികമായി നിര്‍ത്തി : ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നിര്‍മ്മാതാക്കള്‍ക്ക് പ്രതിരോധ മരുന്നിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനും പരിശോധനയില്‍ കണ്ടെത്തിയ പോരായ്‌മകള്‍ പരിഹരിക്കുന്നതിനുമായി ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന്റെ വിതരണം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ലോകാരോഗ്യ സംഘടന. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ വഴിയുള്ള വിതരണമാണ് നിര്‍ത്തിവയ്ച്ചത്. കൊവാക്‌സിന്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍ അവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മാര്‍ച്ച്‌ 14 മുതല്‍ 22 വരെ നടത്തിയ പരിശോധനയുടെ ഫലമായാണ് വാക്സിന്‍ വിതരണം നി‌ര്‍ത്തിവച്ചത്.

ലോകാരോഗ്യ സംഘടനയുടെ നടപടി വാക്സിന്റെ സുരക്ഷയെയും കാര്യക്ഷമതയെയും ബാധിക്കില്ലെന്ന് കൊവാക്‌സിന്റെ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് പ്രസ്താവനയിലൂടെ അറിയിച്ചു. വാക്സിന്‍ സ്വീകരിച്ച ദശലക്ഷക്കണക്കിന് ആളുകളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് സാധുവായിരിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നീക്കത്തിന് പിന്നാലെ ഭാരത് ബയോടെക് വാക്‌സിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കുറച്ചു. പ്രതിരോധ മരുന്നിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനായുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...