മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് അപകട ദിവസം പെയ്തത് 61.22 സെ.മീ മഴ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് അപകട ദിവസം പെയ്തത് 61.22 സെ.മീ. കെഡിഎച്ച്‌പിയുടെ വെതര്‍ സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്.

സംസ്ഥാനത്ത് ഇതുവരെ ഒരു ദിവസം ഒരിടത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന മഴ കൂടിയാണിത്. മുമ്പ് 55 സെ.മീ. വരെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ വഴി രേഖപ്പെടുത്തിയിട്ടുണ്ട്.

214.4 സെ.മീ. മഴയാണ് ഒരാഴ്ചക്കിടെ സ്ഥലത്ത് പെയ്‌തത്. സംസ്ഥാനത്ത് ഒരു വര്‍ഷം മുഴുവന്‍ ശരാശരി ലഭിക്കുന്നത് 350 സെ.മീ. മഴയാണെന്നിരിക്കെയാണിത്. ആഗസ്റ്റ് ഒന്നിന് 7.92 സെ.മീ, രണ്ടിന് 16.86, മൂന്നിന് 30.17, നാലിന് 30.88, അഞ്ചിന് 61.22, ഏഴിന് 30.88 സെ.മീ വീതവും മഴ ലഭിച്ചു. മുമ്പ് രാജമലയില്‍ വനം വകുപ്പിന്റെ മഴമാപിനിയില്‍ ഒരാഴ്ചക്കിടെ 95.5 സെ.മീ മഴ ലഭിച്ചതായി അറിയിച്ചിരുന്നു.

ഇരവികുളം ദേശീയോദ്ധ്യാനത്തിലുള്ള വനംവകുപ്പിന്റെ വെതര്‍ സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്. പത്ത് കിലോ മീറ്റര്‍ മാറിയുള്ള പെട്ടിമുടിയില്‍ ഇതിന്റെ മൂന്നിരട്ടിയോളം മഴയാണ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത്. ഉരുള്‍പൊട്ടി വന്ന സ്ഥലത്ത് ലയത്തിലെ ആളുകള്‍ക്ക് കുടിവെള്ള ആവശ്യത്തിനായി ചെറിയ തടയണയും ഉണ്ടായിരുന്നു. ഇതടക്കം തകര്‍ത്താണ് വെള്ളം താഴേയ്ക്ക് കുതിച്ചെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....