പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂര്‍ പാവറട്ടി പോലീസ് ആണ് സത്താറിനെ കസ്റ്റഡിയില്‍ എടുത്തത്. ഹര്‍ത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം. ഹര്‍ത്താല്‍ നടത്താന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് പ്രതി ചേര്‍ത്തത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നു. നേരത്തെ കൊച്ചി എന്‍ഐഎ കോടതിയായിരുന്നു അബ്ദുള്‍ സത്താറിനെ റിമാന്‍ഡില്‍ വിട്ടത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും അബ്ദുള്‍ സത്താറിനെ പ്രതിയാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നഷ്ടപരിഹാര തുകയായ 5 കോടി 20 ലക്ഷം കെട്ടിവെയ്ക്കാതെ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...