പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കോന്നിയിൽ പരക്കെ അക്രമം

For full experience, Download our mobile application:
Get it on Google Play

കോന്നി : പോപ്പുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വസതിയിലും എൻ ഐ എ യും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കോന്നിയിൽ വ്യാപക ആക്രമണം. കോന്നിയിൽ രണ്ടിടങ്ങളിലായി സർവീസ് നടത്തിയ കെ എസ്സ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. കോന്നി കുളത്തിങ്കലിൽ കെ എസ്സ് ആർ റ്റി സി ബസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് ബസിന്റെ മുൻ ഭാഗത്തെ ചില്ല് തകർന്നു. ഡ്രൈവർ കടക്കൽ സ്വദേശി ഷാജിയുടെ കൈക്ക് പരുക്കേറ്റു.

ഷാജിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പത്തനംതിട്ട പുനലൂർ റൂട്ടിൽ സർവീസ് നടത്തിയ കെ എസ് ആർ റ്റി സി ഫാസ്റ്റ് പാസ്സഞ്ചർ ബസിന് നേരെ ആണ് കല്ലേറ് ഉണ്ടായത്. കോന്നി ഇളകൊള്ളൂർ സ്കൂൾ ഭാഗത്തും കെ എസ്സ് ആർ റ്റി സി ബസിന് നേരെ കല്ലേറ് ഉണ്ടായി. ബൈക്കിൽ എത്തിയ സംഘം ഇലകൊള്ളൂരിൽ ബസിന് നേരെ കല്ലെറിയുകയായിരുന്നു. കുളത്തിങ്കലിൽ ഉണ്ടായ കല്ലേറിൽ കോന്നി സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്‌ളാർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു.

ഇദ്ദേഹത്തെ ആദ്യം കോന്നി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്ത് മണിയോടെ പ്രവർത്തകർ കോന്നി നഗരത്തിൽ പ്രകടനം നടത്തി. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. മലയോര മേഖലയിൽ ഇരുചക്ര വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിരുന്നു. കോന്നിയിൽ നടത്തിയ പ്രകടനത്തിൽ കണ്ടാൽ അറിയാവുന്ന പതിനഞ്ചോളം പേർക്ക് എതിരെ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...