പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം ; അന്വേഷണം ഇഴയുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസിന്റെ അന്വേഷണം ഒച്ചിഴയും വേഗത്തില്‍. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലും സംഭവത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ ഈ മെല്ലേപ്പോക്കിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് 30 പേരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ ഊര്‍ജ്ജ്വസ്വലമായിരുന്ന അന്വേഷണം പിന്നീട് കൈവിട്ടു.

രാഷ്‌ട്രീയ സമ്മര്‍ദ്ദമാണ് പോലീസിന്റെ ചുവട് മാറ്റത്തിന് പിന്നിലെന്നാണ് വിവരം. പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി. വിദ്വേഷ മുദ്രാവാക്യത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ച വരെ കണ്ടെത്തിയെങ്കിലും ആര് എഴുതിയതാണെന്നോ റാലിയില്‍ അവ ഏറ്റു വിളിക്കാന്‍ ഉണ്ടായ സാഹര്യങ്ങളോ പോലീസ് അന്വേഷിച്ചില്ല. ഗൂഢാലോചന സംബന്ധിച്ച്‌ അന്വേഷണം കാര്യമാക്കിയില്ല. വോട്ട് ബാങ്ക് ലക്ഷ്യമാക്കി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ സഹായിക്കുന്നത് മൂലം അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക സമൂഹത്തിനിടയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ദില്ലി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...