40 പവന്‍ സ്വര്‍ണം വാങ്ങി ഓണ്‍ലൈന്‍ വഴി പണം കൈമാറിയെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജ്വല്ലറിയില്‍ നിന്നും 40 പവന്‍ സ്വര്‍ണം വാങ്ങി ഓണ്‍ലൈന്‍ വഴി പണം കൈമാറിയെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. കിഴിശ്ശേരി കുഴിമണ്ണ പാലക്കപ്പറമ്പില്‍ ഷബീറലി (28) ആണ് അറസ്റ്റിലായത്. വേങ്ങര ടൗണിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങി മൊബൈല്‍ ആപ്പ് വഴി പണം നല്‍കിയെന്ന് പറഞ്ഞ് പ്രതി വ്യാപാരിയെ കബളിപ്പിച്ച്‌ മുങ്ങുകയായിരുന്നു. 2021 നവംബര്‍ ഒന്നിനാണ് പ്രതി വേങ്ങരയിലെ ജ്വല്ലറിയില്‍ എത്തി 40 പവന്‍ സ്വര്‍ണാഭരണം വാങ്ങിയത്. ബില്‍ തുക 15 ലക്ഷം രൂപ മൊബെല്‍ ആപ്പ് വഴി അയച്ചിട്ടുണ്ടെന്നും അക്കൗണ്ടില്‍ കയറിയിട്ടുണ്ടെന്നും പറഞ്ഞാണ് കബളിപ്പിച്ചത്.

നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയപ്പിക്കുന്നതിന് ചാരിറ്റി സംരംഭത്തിനാണ് ആഭരണമെന്ന് പ്രതി ജ്വല്ലറിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജ്വല്ലറി മാനേജ്‌മെന്റുമായി അടുപ്പമുള്ള കുഴിമണ്ണയിലെ സുഹൃത്തിനെക്കൊണ്ട് വേങ്ങരയിലേക്ക് വിളിച്ച്‌ പരിചയപ്പെടുത്തുന്നതിനും ഇയാള്‍ ശ്രമിച്ചിരുന്നു. നെറ്റ്‍വര്‍ക്ക് പ്രശ്‌നമുണ്ടെന്നും ഇന്റര്‍നെറ്റ് ശരിയായാല്‍ ഉടന്‍ പണം അക്കൗണ്ടില്‍ ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ച ശേഷമാണ് പ്രതി സ്വര്‍ണവുമായി മുങ്ങിയത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഉടമകള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ആറു മാസത്തോളമായി പ്രതി ദില്ലിയിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു.

നാട്ടിലെത്തിയതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരിയിലെ തിയേറ്ററില്‍നിന്ന് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. വേങ്ങര സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് ഹനീഫ, മലപ്പുറം ഡാന്‍സ്ഫ് ടീം അംഗങ്ങളായ സിറാജുദ്ദീന്‍, ഷഹേഷ്, വേങ്ങര എസ് ഐ രാധാകൃഷ്ണന്‍, എ എസ് ഐമാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....