ജര്‍മനി: നഴ്സ് ഉപ്പുലായനി കുത്തിവെച്ച സാഹചര്യത്തില്‍ ജര്‍മനിയില്‍ 9000 പേരെ വീണ്ടും വാക്സിനേഷന് വിധേയമാക്കും. ഏപ്രിലിലാണ് ഫൈസര്‍ വാക്സിന് പകരം ജര്‍മന്‍ നഴ്സ് ഉപ്പുലായനി കുത്തിവെച്ചതെന്ന് ‘മെട്രോ യു.കെ’ റിപ്പോര്‍ട്ട് ചെയ്തു. ഫൈസര്‍ വാക്സിന്റെ ഒരു കുപ്പി തന്‍റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ട് പോയതിനാലാണ് ആറ് പേര്‍ക്ക് ഉപ്പുലായനി കുത്തിവെച്ചതെന്ന് നഴ്സ് സമ്മതിച്ചു. വാക്സിനെ വിമര്‍ശിച്ച് ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതായും, ധാരാളം പേരെ ഇവര്‍ കബളിപ്പിച്ചതായും, പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
ഉപ്പുലായനി കുത്തിവെപ്പെടുത്ത എല്ലാവരും 70 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നതാണ് ആശങ്ക സൃഷ്ട്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ആണ് മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ 20 നും ഇടയില്‍ കുത്തിവെപ്പെടുത്തവര്‍ക്ക് വീണ്ടും വാക്സിന് നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നതെന്ന് ഫ്രീസ്ലാന്‍ഡ് ജില്ല അഡ്മിനിസ്ട്രേറ്റര്‍ സ്വെന്‍ ആംബ്രോസി അറിച്ചു.