‘കാപ്പ’ സിനിമ നിരോധിക്കണം : പി.എച്ച്‌ കബീര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വനിതാ കളക്ടറെയടക്കം ഭരണാധികാരികളെ അപമാനിക്കുന്ന സീനുകളും സംഭാഷണങ്ങളുമുള്ള ‘കാപ്പ’ എന്ന സിനിമ നിരോധിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍ പാലക്കാട് ജില്ല പ്രസിഡന്റുമായ പി.എച്ച്‌.കബീര്‍ അഭിപ്രായപ്പെട്ടു.സമൂഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ. കൊലപാതകം, മോഷണം, തട്ടികൊണ്ടു പോകല്‍, ഗുണ്ടാ ആക്രമണങ്ങള്‍ എന്നീ കുറ്റകൃത്യങ്ങളില്‍ പിടികൂടിയ പല പ്രതികള്‍ക്കും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രചോദനമായത് ചില സിനിമകളിലെ രംഗങ്ങളാണെന്നും പോലീസിനോട് പറഞ്ഞതായി നമുക്ക് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുള്ളതാണ്.അതുകൊണ്ട് “കാപ്പ” വെറും സിനിമയല്ലേ എന്ന് ചിന്തിച്ച്‌ തള്ളിക്കളയരുതെന്നും ഈ സിനിമ നിരോധിക്കുകയും അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കബീര്‍ ആവശ്യപ്പെട്ടു. സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ ശരിക്കും കണ്ടിരിക്കാന്‍ വഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...