തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പോക്കറ്റടി വ്യാപകം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ പോക്കറ്റടിക്കുന്നത് വ്യാപകമായി. പേഴ്സ്, മൊബൈല്‍ ഫോണ്‍, ബാഗിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവയാണ് കവരുന്നത്. ബസുകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തി ആളെ കയറ്റുന്ന സമയം കൃത്രിമമായി തിരക്കു സൃഷ്ടിച്ച് യാത്രക്കാരുടെ ശ്രദ്ധ തിരിച്ചാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ പോക്കറ്റടി സംഘം കവരുന്നത്. നിമിഷ നേരം കൊണ്ടു കവര്‍ച്ച നടത്തിയ ശേഷം ബസില്‍ കയറാതെ പോക്കറ്റടി സംഘം സ്ഥലത്തു നിന്നു മാറും. മൊബൈല്‍ ഫോണുകള്‍ കവര്‍ന്നാല്‍ ഉടന്‍ തന്നെ സ്വിച്ച് ഓഫ് ചെയ്യും. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായതിനെ തുടര്‍ന്ന് നിരവധി പേരാണ് ദിവസവും തിരുവല്ല പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നത്.

ബസ് സ്റ്റാന്‍ഡില്‍ വന്ന് ആളു കയറുന്ന സമയം പടിയിലും മറ്റും കയറി നിന്ന് അനാവശ്യ തിരക്ക് സൃഷ്ടിച്ചാണ് മോഷണം നടത്തുന്നത്. അനാവശ്യ തിരക്ക് നിയന്ത്രിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും നിലവില്‍ സംവിധാനമില്ലാത്ത സ്ഥിതിയാണ്. എംസി റോഡിലെ പ്രധാന ബസ് സ്റ്റാന്‍ഡ് ആയതിനാല്‍ ആയിരക്കണക്കിനു പേരാണ് ദിവസവും തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി യാത്ര ചെയ്യുന്നത്. പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ വലിയ തിരക്കാണ് എപ്പോഴും. ഇതിനു പുറമേ എംസി റോഡിലൂടെ പോകുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും തിരുവല്ല സ്റ്റാന്‍ഡില്‍ എത്തിയാണ് പോകുന്നത്. തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു പ്രവര്‍ത്തിക്കാത്തതും കവര്‍ച്ച പെരുകുന്നതിന് കാരണമായിട്ടുണ്ട്. എയ്ഡ് പോസ്റ്റില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും 24 മണിക്കൂറും പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...