ഗുസ്തി താരത്തിന്റെ കൊലപാതകം ; പ്രതി സുശീല്‍ കുമാര്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് തെരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം പുറത്ത്. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ഒരു ടോള്‍പ്ലാസയില്‍ നിന്നുള്ളതാണ് കാറിന്റെ മുന്‍സീറ്റില്‍ സുശീല്‍ ഇരിക്കുന്ന ചിത്രം. സാഗറിന്റെ കൊലപാതകത്തിന് ഒരു ദിവസത്തിനു ശേഷം മെയ് ആറിന് പകര്‍ത്തിയതാണ് ചിത്രമെന്ന് പോലീസ് വ്യക്തമാക്കി.

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ  കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീല്‍ ഒളിവില്‍ പോയിരിക്കുന്നത്. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീൽ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ദില്ലി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....