വണ്ടിപ്പെരിയാറില്‍ വനംവകുപ്പിന്റെ കെണിയില്‍ പുലി കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വണ്ടിപ്പെരിയാർ നെല്ലിമലയിൽ മാസങ്ങളായി ഭീതിപടർത്തിയിരുന്ന പുലി വനംവകുപ്പിന്റെ  കെണിയിൽ കുടുങ്ങി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ആറ് വയസ്സ് പ്രായമുള്ള പുള്ളിപ്പുലി കെണിയിലായത്. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്നുതിന്ന സ്ഥലത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങുകയായിരുന്നു.

ഇതോടെ നെല്ലിമല പുതുവേലുകാരുടെ മൂന്ന് മാസത്തെ ആശങ്കകൾക്കും പരാതികൾക്കുമാണ് പരിഹാരമാവുന്നത്. ഇക്കാലയളവിൽ അഞ്ച് വളർത്തുമൃഗങ്ങളെയാണ് പുലി കൊന്നുതിന്നത്. നാട്ടുകാർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ പറമ്പിൽ പണിയെടുക്കാനോ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പുലിയെ പരിശോധനകൾക്ക് ശേഷം പെരിയാർ ടെഗർ റിസർവിന്റെ ഉൾവനത്തിൽ കൊണ്ടാക്കി. മേഖലയിൽ കൂടുതൽ പുലികൾ ഉണ്ടോയെന്ന് അറിയാൻ നിരീക്ഷണ ക്യാമറകൾ കുറച്ച് ദിവസത്തേക്ക് കൂടി നിലനിർത്തുമെന്നും തുടർന്ന് ബാക്കി കാര്യങ്ങൾ ചെയ്യുമെന്നാണ് വനംവകുപ്പ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...