നിര്‍മ്മാണത്തില്‍ ഇരുന്ന കിണറില്‍ അകപ്പെട്ട പന്നികളെ വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതുതായി കുഴിച്ചു കൊണ്ടിരുന്ന കിണറിനുള്ളില്‍ പന്നിക്കൂട്ടം. അകപ്പെട്ട പന്നികളെ വെടിവെച്ചുകൊന്നു. വകയാർ എട്ടാംകുറ്റിയില്‍ പുവള്ളിൽ എക്‌സൈസ്‌ ഓഫീസിനു സമീപം എം.ഗിരീശന്‍ നായരുടെ കുടുംബവക സ്ഥലത്താണ് പന്നികള്‍ എത്തിയത്. രാവിലെ കിണറിന് സമീപം പട്ടികുരക്കുന്നത് കേട്ടാണ് സമീപവാസികള്‍ സമീപത്തെ കിണറ്റില്‍ നോക്കിയത്. രണ്ട് വലിയ പന്നികളും ഒരു ചെറുതുമാണ് കിണറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു പന്നി ചത്തനിലയില്‍ ആയിരുന്നു. കോന്നി സ്ട്രൈക്കിങ് ഫോഴ്‌സിനെ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സ്ട്രൈക്കിങ് ഫോഴ്‌സ് ഉദ്യോഗസ്ഥർ ശേഷിച്ച പന്നികളെ വെടിവെച്ചു കൊന്നു. സമീപ പ്രദേശത്ത് പന്നിശല്യം കാരണം കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...