അമിത ലോഡുമായി കാലന്‍ ലോറികള്‍ (ടിപ്പര്‍) പായുന്നു ; ജനം ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലും മല്ലപ്പള്ളി ടൗണിലും ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ നടത്തുന്നതിനാല്‍ കാല്‍ നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഭീതിയില്‍. അമിത ലോഡുമായാണ് ടിപ്പറുകള്‍ തിരക്കേറിയ റോഡുകളിലൂടെ പായുന്നത്. സൈഡ് ബോഡിയില്‍ കവിഞ്ഞും വലിയ പാറക്കല്ലുകളുമായി പോകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. ടിപ്പറുകളില്‍ നിന്നും നിരവധി തവണ പാറക്കല്ലുകളും മറ്റും തെറിച്ച് വീണ് ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പരിക്ക് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന നിലപാടില്‍ തന്നെയാണ്. മല്ലപ്പള്ളി, ആനിക്കാട്, എഴുമറ്റൂര്‍, കോട്ടാങ്ങല്‍ പഞ്ചായത്തുകളിലാണ് ടിപ്പറുകള്‍ മത്സരയോട്ടവും മരണപ്പാച്ചിലും നടത്തുന്നത്.

പല റോഡുകളും തമ്മില്‍ യോജിക്കുന്ന ഭാഗത്ത് വിതി കുറവായതിനാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ടിപ്പര്‍ ലോറികള്‍ കയറി വരുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. സ്‌കൂള്‍ സമയങ്ങളില്‍ റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ട് സമയം കഴിയുമ്പോള്‍ പിന്നെ അമിത വേഗതയിലാണ് നിരത്തിലൂടെ പായുന്നത്. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് അധികൃതരുടെ മുന്നിലൂടെ വരെ ടിപ്പറുകള്‍ പോകുന്നത്. ലോഡുമായി പോകുന്ന ടിപ്പറുകള്‍ ലോഡ് മൂടി കൊണ്ടുപോകണമെന്ന നിയമം പലരും പാലിക്കാറില്ല. പലയിടത്തും ലോഡ് അനുസരിച്ച് കമ്മീഷന്‍ വ്യവസ്ഥയിലാണ് കൂലി എന്നതിനാല്‍ മത്സരയോട്ടമാണ് റോഡുകളില്‍. തലങ്ങും വിലങ്ങും ടിപ്പറുകള്‍ പായുന്നതിനാല്‍ പ്രധാന ജംഗ്ഷനുകളില്‍ പോലും റോഡ് മുറിച്ച് കടക്കുന്നതിനു പോലും ഏറെനേരം കാത്തുനില്‍ക്കണം. അധികൃതരുടെ അനങ്ങാപ്പാറനയമാണ് ടിപ്പറുകള്‍ നിയമം ലംഘിച്ച് നിരത്തിലൂടെ പായുന്നതിന് പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...