ഫിറ്റായി വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌ ; മാര്‍ച്ച് ഒന്നുമുതല്‍ മോട്ടോര്‍ വാഹന എന്‍ഫോഴ്സ്‌മെന്റിന് കൂടുതല്‍ അധികാരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അലക്ഷ്യമായും മദ്യപിച്ചും വാഹനം ഓടിച്ചാല്‍ പരിശോധന സ്ഥലത്ത് വെച്ച്‌ തന്നെ ലൈസന്‍സ് റദ്ദാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ തീരുമാനം മാര്‍ച്ച് ഒന്നുമുതല്‍ നടപ്പില്‍ വരും. റോഡപകടങ്ങള്‍ കുറക്കുന്നതിനായി പരിശോധനാ ചുമതലയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിന് കൂടുതല്‍ അധികാരം നല്‍കി. അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള അധികാരം എന്‍ഫോഴ്സ്‌മെന്റ് എം.വി.ഐ മാര്‍ക്ക് നല്‍കും. നിലവില്‍ എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ മാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒ മാര്‍ക്കും ഇത്തരം അധികാരങ്ങളുള്ളൂ. അപകട സ്ഥലത്തെ പ്രാഥമിക വിവരം പോലീസുമായി പങ്കുവയ്ക്കുന്നതിനും പരിശോധിക്കുന്നതിനും ഉള്ള അധികാരം ഇപ്പോള്‍ ആര്‍.ടി.ഒ ഓഫിസിന്റെ ചുമതലയുളള ആര്‍.ടി.ഒയ്ക്കും ജോയിന്റ് ആര്‍.ടി.ഒ മാര്‍ക്കും മാത്രമാണ്. ഇത് എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിന് നല്‍കുന്നതിലൂടെ കേസ് അന്വേഷിക്കുന്ന പോലീസിനും വേഗത്തില്‍ നടപടിക്രമം പൂര്‍ത്തികരിക്കാനാകും.

രേഖകള്‍ സോഫ്ട്‌വെയറില്‍
വാഹനാപകടം നടന്ന ഓഫീസുമായി ബന്ധപ്പെട്ട രേഖകള്‍ ഐ.ആര്‍.എ.ഡി സോഫ്റ്റ് വെയറില്‍ നിന്ന് ലഭിക്കും. ഓണ്‍ലൈനില്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്‌ വൂണ്ട് സര്‍ട്ടിഫിക്കറ്റ്, അപകടസ്ഥലത്തെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വാഹന പരിശോധന സര്‍ട്ടിഫിക്കറ്റ് എല്ലാം വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയും.

ലൈസന്‍സ് റദ്ദാക്കലിനുള്ള കുറ്റം
1.മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ
2.അസ്ഥിക്ക് ഒടിയല്‍
3,അലക്ഷ്യമായും ഉദാസീനവുമായി വാഹനം ഓടിക്കല്‍
4.മദ്യപിച്ച്‌ വാഹനം ഓടിക്കല്‍

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടിപിടിക്കേസ് പ്രതിയുടെ ആക്രമണം; വനിത എസ്‌ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്

0
കായംകുളം: പ്രതിയുടെ മര്‍ദ്ദനത്തില്‍ കായംകുളം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്....

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം – മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടിയില്ല ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

0
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിന്റെ വശങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത...