കൊച്ചി : കൊച്ചി മെട്രോ പാളത്തില്‍ നേരിയ അകല്‍ച്ച കണ്ടെത്തി. വൈഡക്ടിനും പാളത്തിനും ഇടയിലാണ് അകല്‍ച്ച കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് പരിശോധനക്കിടെയായിരുന്നു അകല്‍ച്ച കണ്ടെത്തിയതെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. ഇടപ്പള്ളിക്ക് സമീപം പത്തടിപ്പാലത്ത് 347ാം നമ്പര്‍ തൂണിന് മുകളിലായാണ് പ്രശ്നം കണ്ടെത്തിയത്. ഇവിടെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 20 കിലോ മീറ്ററായി കുറച്ചു. നേരത്തെ കോവിഡ് നിബന്ധനകളില്‍ ഇളവുകള്‍ വന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറച്ചിരുന്നു. തിങ്കള്‍ മുതല്‍ ശനിവരെ തിരക്ക് കൂടിയ സമയങ്ങളില്‍ ഇനി മുതല്‍ ഏഴ് മിനിറ്റ് 30 സെക്കന്‍ഡ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ ഒമ്പത് മിനിറ്റ് ഇടവിട്ടും ട്രെയിന്‍ സര്‍വീസുണ്ടാകും.
കൊച്ചി മെട്രോ പാളത്തില്‍ നേരിയ അകല്‍ച്ച കണ്ടെത്തി
RECENT NEWS
Advertisment



























