ശബരിമല തീര്‍ഥാടനം : നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ മാംസാഹാരം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ മാംസാഹാരം നിരോധിച്ചു. 2021-22 കാലയളവിലെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ മാംസാഹാരം പാകം ചെയ്യുന്നതും, കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കി. തീര്‍ഥാടന കാലയളവില്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിലുള്ള ചരക്കുനീക്കം തീര്‍ഥാടകരുടെ ജീവന് ഭീഷണിയുള്ളതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പ്രത്യേകിച്ച് പുലര്‍ച്ചെ മൂന്നു മുതല്‍ ഏഴുവരെയും വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും ട്രാക്ടര്‍ സര്‍വീസ് നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.

വടശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ജോലിക്കായി എത്തുന്നവര്‍, മറ്റ് കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ തിരിച്ചറിയര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് /കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ ജോലി ചെയ്യുന്നത് നിരോധിച്ചു. ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിക്കുന്നതും നിക്ഷേപിക്കുന്നതും നിരോധിച്ചു. വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുള്ള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ചു. തീര്‍ത്ഥാടന കാലത്ത് പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവരപട്ടിക (വിവിധ ഭാഷകളിലുള്ളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കിയതായും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...