അത്തിക്കയം അറയ്ക്കമണ്‍ ജംഗ്ഷന്‍ : ശബരിമല തീര്‍ത്ഥാടകരുടെ വാഹന പാര്‍ക്കിംങ് സ്ഥലം ചെളിക്കുളമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയം അറയ്ക്കമണ്‍ ജംഗ്ഷനിലെ  പാലത്തിനോട് ചേർന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹന പാര്‍ക്കിംങ് സ്ഥലം ചെളിക്കുളമായി മാറിയതായി പരാതി. ഇവിടെ റോഡിന് ഇരുവശവും ശബരിമല തീർത്ഥാടകർക്ക് വിശ്രമിക്കാനും മറ്റും ഒഴിച്ചിടുന്ന സ്ഥലമായിരുന്നു. നിലവില്‍ ഇവിടെ ജലവിതരണ പൈപ്പും മറ്റു വാഹനങ്ങളും പാര്‍ക്കിങ്ങിനായി ഉപയോഗിക്കുകയാണ്.

റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനു മുമ്പ് പഞ്ചായത്ത് ശബരിമല ഫണ്ടുപയോഗിച്ച് വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നതാണ്. പിന്നീട് റോഡ് ഉയര്‍ത്തിയതോടെ വശങ്ങള്‍ ചെളി അടിഞ്ഞ് വൃത്തികേടായി മാറിയിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടകള്‍ മകരവിളക്കിനോടനുബന്ധിച്ച് ഇടത്താവളമായി ഉപയോഗിക്കുന്നിടമാണ് ഇത്തരത്തില്‍ കിടക്കുന്നത്.

വശം ഐറിഷ് വര്‍ക്കു ചെയ്യുകയോ പൂട്ടുകട്ട ഇടുകയോ ചെയ്യണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഇവിടെ വിശ്രമിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങി കുളിക്കുന്നതിനും താത്ക്കാലിക ശുചിമുറി, കുടിവെള്ളം എന്നിവ എല്ലാവര്‍ഷവും ക്രമീകരിക്കുന്നതുമാണ്. വാഹനങ്ങൾ പാർക്കിങ്ങിനായും അയ്യപ്പന്മാർ ആഹാരം പാകം ചെയ്യാനും ഇതേ സ്ഥലമാണ് സ്ഥിരമായി ഉപയോഗിച്ചു പോന്നത്. ശബരിമല തീര്‍ത്ഥാടനത്തിനായി സര്‍ക്കാര്‍ പഞ്ചായത്തിന് പണം അനുവദിച്ച പശ്ചാത്തലത്തില്‍ ഇവിടെ വേണ്ടുന്ന ക്രമീകരണങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...