മിനി ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികയായ അദ്ധ്യാപിക മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കുഞ്ഞിന് പാലൂട്ടുന്നതിനു വേണ്ടി വീട്ടിലേക്കു സ്കൂട്ടറിൽ പോയ അദ്ധ്യാപിക അപകടത്തിൽ മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്‍റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ധ്യാപികയാണ് റഷീദ. ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ കുട്ടിക്ക് പാലൂട്ടുന്നതിനുമായാണു റഷീദ സ്കൂട്ടറിൽ വീട്ടിലേക്കു പോയത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിനു പിന്നിൽ മിനി ലോറി ഇടിക്കുകയായിരുന്നു. റഷീദയുടെ ഭർത്താവ് സാജിർ തൊണ്ടിയിൽ അനാദി കച്ചവടം നടത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...