സാന്ദ്രയ്ക്കും അശ്വതിക്കും മഹാത്മയുടെ തണലില്‍ മംഗല്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിന്‍റെ  കാരുണ്യത്തണലിലെ സാന്ദ്രയ്ക്കും അശ്വതിക്കും മംഗല്യം. ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊടുമൺ കുളത്തിനാൽ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ കൊടുമൺ കൊച്ചുതുണ്ടിൽ വീട്ടിൽ മോനി ഫിലിപ്പ്-ജെസി ദമ്പതിമാരുടെ മകൻ അൻസു മോനി, സാന്ദ്രയ്ക്കും കുണ്ടറ പടപ്പക്കര നെല്ലിമുക്കം ലക്ഷം വീട്ടിൽ ക്രിസ്റ്റി-ജാൻസി ദമ്പതിമാരുടെ മകൻ ബിനു, അശ്വതിക്കും താലികെട്ടും.

അൻസു മഹാത്മയിലെ ഡ്രൈവറാണ്. ബിനു കൊടുമൺ മഹാത്മയിൽ മേസ്തിരി ജോലി ചെയ്യുന്നുണ്ട്. കടമ്മനിട്ട സ്വദേശി ഷീനയും മകൾ സാന്ദ്രാ വിനോദും ഒൻപത് വർഷമായി അടൂർ മഹാത്മയിലും വൈക്കം സ്വദേശിനി ഗിരിജയും മകൾ ബി.അശ്വതിയും ആറ് വർഷമായി കൊടുമൺ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിലുമാണ് താമസം. സാന്ദ്ര ബി.ബി.എ. പഠനം പൂർത്തിയാക്കിയിരുന്നു.

മഹാത്മ ജനസേവന കേന്ദ്രത്തിന് ഏനാദിമംഗലം പുതുവൽ ഉടയാൻമുറ്റം അമ്പലത്തിന് സമീപമുള്ള 18 സെൻറ് സ്ഥലത്തിൽ എട്ട് സെന്റും അതിൽ നിർമിച്ച വീടും സാന്ദ്രയ്ക്കും, ബാക്കിവരുന്ന 10 സെന്റ് സ്ഥലം അശ്വതിക്കും വിവാഹ സമ്മാനമായി എഴുതി പ്രമാണം വേദിയിൽ കൈമാറും. കൂടാതെ മഹാത്മ ജനസേവനകേന്ദ്രം പ്രവർത്തകരുടെ കരുതൽ നിധിയിൽനിന്നു രണ്ടുപേർക്കും അഞ്ച് പവൻ വീതമുള്ള സ്വർണാഭരണങ്ങളും സമ്മാനമായി നല്‍കും.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി വീണാ ജോർജ്, ആന്റോ ആൻറണി എം.പി, കെ.യു.ജനീഷ്കുമാർ എം.എൽ.എ, സിനിമാ നടനും സംവിധായകനുമായ നാദിർഷ, നടി സീമ ജി.നായർ, ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത, ശിവഗിരി മഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഏഴംകുളം ഇമാം അൽ ഹാഫിസ് യൂസഫ് അൽ കൗസരി അൽ ഖാസിമി, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം പുനലൂർ സോമരാജൻ എന്നിവർ ചടങ്ങിനെത്തും.

കൊടുമൺ ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവരാണ് വിവാഹത്തിനുള്ള വസ്ത്രങ്ങളും ഭക്ഷണവും നൽകുന്നതെന്ന് കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ, വാർഡ് അംഗം അജികുമാർ രണ്ടാംകുറ്റി, മഹാത്മാ ജനസേവന കേന്ദ്രം ഡയറക്ടർ രാജേഷ് തിരുവല്ല, ഗ്രാമപ്പഞ്ചായത്ത് അംഗം എ.വിജയൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മ കുഞ്ഞ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...