പിലിക്കോട് : സി പി എമ്മിന്റെ ശക്തി കേന്ദ്രമായ പിലിക്കോട് പഞ്ചായത്തില്‍ 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ഒരു സീറ്റില്‍ വിജയം. ഒന്നാം വാര്‍ഡായ കണ്ണങ്കൈയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നവീന്‍ ബാബു 34 വോടിനാണ് വിജയിച്ചത്. എല്‍ ഡി എഫിന്റെ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
സി പി എം സ്ഥാനാര്‍ഥി ഭാസ്കരനെയാണ് നവീന്‍ ബാബു പരാജയപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു കണ്ണങ്കൈ വാര്‍ഡ്.