പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്കി​ന്‍റെ തൂ​ണു​ക​ള്‍ ബ​ല​പ്പെ​ടു​ത്തും

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്കി​ന്‍റെ തൂ​ണു​ക​ള്‍ ബ​ല​പ്പെ​ടു​ത്തു​ക​യും ചോ​ര്‍​ച്ച​യ്ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യു​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ല്‍ പ്ര​ധാ​നം. 17 വ​ര്‍​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്ക് ത​ക​ര്‍​ച്ച​യെ നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ക​രാ​ര്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ബ്ലോ​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ആ​ശു​പ​ത്രി സം​വി​ധാ​ന​ങ്ങ​ള്‍ എ​ല്ലാം നി​ര്‍​ത്തി​വെ​ച്ചു. പി​ന്നാ​ലെ ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം പു​റ​ത്തി​റ​ക്കു​ന്ന ജോ​ലി​ക​ളും ന​ട​ന്നു​വ​രു​ന്നു. ഇ​തു പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ അ​ടു​ത്ത​യാ​ഴ്ച പ​ണി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ ഇ​ന്‍​കെ​ലാ​ണ് പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി​ക്ക് ഇ​വ​ര്‍ നി​ര്‍​മാ​ണ ക​രാ​ര്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. 5.5 കോ​ടി​യു​ടെ ജോ​ലി​ക​ള്‍​ക്കാ​ണ് ക​രാ​ര്‍.

23ന് ​കെ​ട്ടി​ടം അ​വ​ര്‍​ക്ക് കൈ​മാ​റാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ക​രാ​ര്‍ ജോ​ലി​ക​ള്‍​ക്കാ​യി സാ​മ​ഗ്രി​ക​ള്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ത​ന്നെ​യു​ള്ള​തി​നാ​ല്‍ വേ​ഗ​ത്തി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്കു​ള്ള​ത്. ആ​റു​മാ​സ​മാ​ണ് ക​രാ​ര്‍ കാ​ലാ​വ​ധി. കെ​ട്ടി​ട​ത്തി​ന്‍റെ 30 തൂ​ണു​ക​ള്‍ പൊ​ളി​ച്ചു പ​ണി​യും. തൂ​ണു​ക​ള്‍ ഓ​രോ​ന്നാ​യി​ട്ടാ​കും പൊ​ളി​ച്ചു പ​ണി​യു​ന്ന​ത്. നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വ്യാ​പ്തി​യി​ലാ​കും പു​തി​യ തൂ​ണു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം മൂ​ന്ന് ത​ല​ത്തി​ലു​ള്ള ന​വീ​ക​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. തൂ​ണു​ക​ള്‍ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ടോ​യ്‌​ലെ​റ്റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തും. മു​ക​ളി​ല്‍ മ​ഴ​വെ​ള്ളം വീ​ഴാ​തി​രി​ക്കാ​ന്‍ റൂ​ഫ് നി​ര്‍​മി​ക്കു​ക​യും ചെ​യ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു ; അധ്യാപകൻ അറസ്റ്റിൽ

0
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ...

13 കാരിയുടെ വ്യാജ പോക്സോ പരാതി ; കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

0
പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക്...

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...