സംഘ്പരിവാറിന്റെ മുസ്‌ലിം അപരവത്കരണ നയം പിണറായിയും പിന്തുടരുന്നു – പി. മുജീബുർ റഹ്‌മാൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംഘ്പരിവാറിന്റെ മുസ്‌ലിം അപരവത്കരണ നയം തന്നെയാണ് പിണറായിയും പിന്തുടരുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർ റഹ്‌മാൻ. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഇടത് ഭരണം, മുസ്‍ലിം പ്രതിനിധാനം, ഇസ്‍ലാമോഫോബിയ’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടേത് വോട്ടിനു വേണ്ടിയുള്ള തീക്കളിയാണ്. വിയോജിക്കുന്നവരെ സി.പി.എം വർഗീയ വാദിയാക്കുകയാണ്. മുഖ്യമന്ത്രിയും ആർ.എസ്.എസും തമ്മിലെ ബന്ധം മറച്ചുവെക്കാനാണ് ഇത്തരം പ്രചാരണങ്ങൾ അഴിച്ചു വിടുന്നത്. സംഘ്പരിവാർ ബാന്ധവമുള്ള പോലീസ് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ കബന്ധങ്ങളുടെ മേൽ ചെങ്കൊടി നാട്ടിയവർ ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദിയാക്കുകയാണെന്നും ഇടതുപക്ഷവുമായി ഏത് സംവാദത്തിനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടുർ, മാധ്യമപ്രവർത്തകരായ എൻ.പി. ചെക്കുട്ടി, ബാബുരാജ് ഭഗവതി, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ടി.പി. അഷ്റഫലി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വാഗതവും സെക്രട്ടറി ടി.പി. സാലിഹ് നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...