പത്തനംതിട്ട : ഖജനാവില്‍ നിന്നും കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് നടത്തുന്ന കേരളീയം, ജനസദസ് പരിപാടികള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആന്‍റോ ആന്‍റണി എം.പി പ്രസ്താവിച്ചു. വിലക്കയറ്റവും വൈദ്യുതി, ജല ചാര്‍ജ് വര്‍ദ്ധനവിലൂടെ പൊറുതിമുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായി ഇരിക്കുകയാണ്. പത്തനംതിട്ട ജില്ലാ യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഘടകക്ഷി നേതാക്കളായ ജോസഫ്.എം. പുതുശ്ശേരി, മാലേത്ത് സരളാദേവി, ജോണ്‍. കെ. മാത്യൂസ്, അഡ്വ. കെ. ശിവകുമാര്‍, ടി.എം ഹമീദ്, സനോജ് മേമന, സമദ് മേപ്രത്ത്, മലയാലപ്പുഴ ശ്രീകോമളന്‍, കുഞ്ഞുകോശി പോള്‍, ഇ.കെ ഗോപാലന്‍, തോപ്പില്‍ ഗോപകുമാര്‍, ഉമ്മന്‍ വടക്കേടം, തങ്കമ്മ രാജീവ്, ബാബു വെണ്മേലില്‍, അഡ്വ. കെ. ജയവര്‍മ്മ, സുനില്‍ കുമാര്‍, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, ലാലു തോമസ്, പഴകുളം ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























