വീണ്ടും ധൂര്‍ത്ത് ; വിരമിച്ച ഉഷാ ടൈറ്റസിന് പുതിയ പദവി ; സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും സര്‍ക്കാര്‍ ഇഷ്ടപദവികള്‍ നല്‍കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കു പിന്നാലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയതില്‍ വിവാദം. ചീഫ് സെക്രട്ടറിയുടെ എതി‍ര്‍പ്പ് തള്ളി ഉഷാ ടൈറ്റസിന് വേണ്ടി മാത്രമാണ് അസാപ്പിനെ കമ്പിനിയാക്കിയതെന്നും ആക്ഷേപമുണ്ട്.

എന്നാല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് തൊട്ടു മുമ്പാണ് ഉഷാ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി നിയമിച്ച്‌ ഉത്തരവിറങ്ങിയത്. സ്കൂളുകളിലും കോളേജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് മാര്‍ഗ നിര്‍ദേശം എന്നിവ ലക്ഷ്യമിട്ട് 2012 ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴില്‍ അസാപ്പ് രൂപീകരിച്ചത്. കെ.എം ഏബ്രഹാം ചീഫ് സെക്രട്ടറിയായിരിക്കെയായിരുന്നു രൂപീകരണം. എഡിബി ഫണ്ടുപയോഗിച്ചായിരുന്നു അസാപ്പ് പ്രവര്‍ത്തനം.

എഡിബി ഫണ്ട് നിലച്ച്‌ പുതുതായി ഫണ്ട് കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്നിരിക്കെയാണ് അസാപ്പിനെ കമ്പിനിയാക്കി മാറ്റുന്നത്. അസാപ്പിനെ നിലനിര്‍ത്തി സിഎംഡി നിയമനം നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എതിര്‍ത്തിരുന്നു. എതിര്‍പ്പുകള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ബന്ധ പ്രകാരമാണ് ഉഷ ടൈറ്റസിന് പദവി നല്‍കിയതെന്നാണ് സൂചന. ശമ്പളവും മറ്റും പിന്നീട് നിശ്ചയിച്ച്‌ നല്‍കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...