പട്ടികവിഭാഗ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഏക മുഖ്യമന്ത്രിയായി പിണറായി അധപതിച്ചു : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങൽ : പട്ടിക വിഭാഗ ആനുകൂല്യങ്ങള്‍ നിഷേധിച്ച ഏക മുഖ്യമന്ത്രിയായി പിണറായി അധപതിച്ചെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ നാലാം സംസ്ഥാന സമ്മേളനം ആറ്റിങ്ങല്‍ മാമം ഉമാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിലും വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിലും പിണറായി സര്‍ക്കാര്‍ പട്ടികജാതിക്കാരോട് അനീതിയാണ് കാണിക്കുന്നത്. സമൂഹത്തില്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കുന്ന ദലിത് സമൂഹത്തിന്റെ ഉന്നമനത്തിലൂടെ മാത്രമേ സാമൂഹ്യ നവോഥാനം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു. അണ്ണാ ഡിഎച്ച്ആര്‍ എം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കൊല്ലം അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ വര്‍ക്കല കഹാര്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ഷണ്‍മുഖന്‍ പരവൂര്‍, സെക്രട്ടറി ബൈജു പത്തനാപുരം, വൈസ് പ്രസിഡന്റുമാരായ സിന്ധു പത്തനാപുരം, രേഷ്മാ കരിവേടകം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സിബു കാരംകോട് സ്വാഗതവും സെക്രട്ടറി പ്രവീണ്‍ കലയ്ക്കോട് നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി പകല്‍ 11 ന് ആറ്റങ്ങല്‍ ടൗണില്‍ നിന്നും മാമത്തേക്ക് പാര്‍ട്ടിയുടെ ശക്തിപ്രകടന ജാഥ നടന്നു. 2024-27 വര്‍ഷത്തെ പാര്‍ട്ടിയുടെ പുതിയഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...