വെണ്മണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 29ന്

For full experience, Download our mobile application:
Get it on Google Play

വെണ്മണി: മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 29 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വെൺമണി കല്യാത്ര സെഹിയോൻ മാർത്തോമ്മാ പാരീഷ് ഹാളിൽ നടക്കും. 1920-ൽ വെൺമണി സെഹിയോൻ മാർത്തോമ്മാ
പള്ളിയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് സഭയ്ക്ക് കൈമാറുകയായിരുന്നു. ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭം കുറിച്ച് 1950-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർന്ന ഈ സരസ്വതീനിലയം അനേകം തലമുറകളുടെ മാതൃവിദ്യാലയമാണ്. തനി കാർഷിക ഗ്രാമമായിരുന്ന വെണ്മണിയെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും അനുക്രമം ഔന്നത്യത്തിലെത്തിച്ച് പട്ടണച്ഛായ ചാർത്തി മനോജ്ഞമാക്കിയ മഹത്തായ നേട്ടത്തിന് നാട്ടിലെ മുഴുവൻ ജനങ്ങളും ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു.

സംഗമം ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9.30-ന് റജിസ്ട്രേഷനോടെ ആരംഭിക്കും.
എം.റ്റി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ഫ്യൂഷൻ സംഗീതം അവതരിപ്പിക്കും. 10 മണിക്ക് ഫിഷറീസ് – സാംസ്കാരിക – യുവജന കാര്യ വകുപ്പു മന്ത്രി
സജി ചെറിയാൻ പൂർവ്വ വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ.ആർ.രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും. എൺപതു പിന്നിട്ട പൂർവ്വാധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിക്കും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യ പ്രഭാഷണം നടത്തും. റവ.ഡോ.സജു മാത്യു, കെ. സദാശിവൻ പിള്ള, പ്രൊഫ. എം. കെ സാമുവേൽ ,
പ്രിൻസിപ്പൽ ഷീബ ഉമ്മൻ, ഹെഡ്മാസ്റ്റർ സജി അലക്സ് എന്നിവർ ആശംസ നേരും.

ഉച്ചയ്ക്ക് 12.30-ന് സ്കൂൾ സന്ദർശനവും ഫോട്ടോ സെഷനും നടക്കും തുടർന്ന് 12.50-ന് പാരിഷ് ഹാളിൽ ഉച്ചഭക്ഷണം. 1.45-ന് പരിചയപ്പെടുത്തൽ, ‘വർത്തമാനം’ എന്നീ പരിപാടികൾ നടത്തുന്നതാണ്. ദേശിയഗാനത്തോടെ സംഗമം സമാപിക്കും. പത്ര സമ്മേളനത്തിൽ പ്രൊഫ. ആർ. രാജഗോപാലൻ , കെ. സദാശിവൻ പിള്ള, കെ.വി വർക്കി, സാം കെ ചാക്കോ എന്നിവർ പരിപാടികൾ വിശദീകരിച്ചു. പ്രൊഫ. ആർ. രാജഗോപാലൻ, കെ. സദാശിവൻ പിള്ള, കെ.വി വർക്കി, കോശി സാമുവേൽ, ടി.കെ സൈമൺ, സാം കെ ചാക്കോ, റോയി കെ കോശി, സജി കെ തോമസ്, പ്രൊഫ. എം. കെ സാമുവേൽ എന്നിവർ ചുമതലക്കാരായുള്ള സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു. സംഗമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: ആർ.രാജഗോപാലൻ (പ്രസിഡൻ്റ്) 9496881101 9072195674 കെ.സദാശിവൻ പിള്ള (സെക്രട്ടറി) 9744080263 കെ.വി.വർക്കി (പ്രോഗ്രാം കമ്മിറ്റി കൺവീനർ)
6282284050

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...