24.7 C
Pathanāmthitta
Thursday, June 16, 2022 11:42 pm

സ്വപ്‌നയുടെ ചുണ്ടുകള്‍ കൂട്ടി തുന്നാന്‍ സിപിഎം അറസ്റ്റ് ഒരുക്കുന്നു

കൊച്ചി : സ്വപ്‌നയുടെ ചുണ്ടുകള്‍ കൂട്ടി തുന്നാന്‍ സിപിഎം അറസ്റ്റ് ഒരുക്കുന്നു. തനിക്കെതിരേ സ്വര്‍ണക്കടത്തു കേസ്‌ പ്രതി സ്വപ്‌ന സുരേഷ്‌ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചാരണവും നടത്തിയെന്ന മുന്‍മന്ത്രി കെ.ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120ബി (ഗൂഢാലോചന), 153 (കലാപശ്രമം) തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസ്‌. ഇനിയും സ്വപ്‌ന വാ തുറന്നാല്‍ ഇരട്ടചങ്കനെ പ്രതിപക്ഷം തേച്ചൊട്ടിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സംശയമില്ല.

സൈബര്‍സഖാക്കളെ കൊണ്ട് പ്രതിരോധം തീര്‍ക്കാനുള്ള ശ്രമം തുടക്കത്തിലേ പാളി പാര്‍ട്ടിയുടെ സഹയാത്രികരെന്ന വിലാസക്കാരുടെ ഏതാനും പ്രതിരോധ മതിലുകളല്ലാതെ ഒന്നും വെളിച്ചം കണ്ടില്ല. സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാര്‍ക്കും അണികള്‍ക്കുപോലും ഇരട്ടചങ്കന്‍ കാറ്റ് നിറച്ച ബലൂണായി മാറിക്കഴിഞ്ഞു. അവര്‍ പിണറായി രാജി വെയ്ക്കുന്ന ദിനം എണ്ണിക്കഴിയുകയാണ് ഇപ്പോള്‍. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്‌ടറുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണു കേസ്‌രജിസ്‌റ്റര്‍ ചെയ്‌തത്‌. കേസെടുത്തതിന്റെ അടിസ്‌ഥാനത്തില്‍ സ്വപ്‌നയെ പിടികൂടാന്‍ നിര്‍ദേശം നല്‍കി. എസ്‌.പി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാകും അന്വേഷിക്കുക. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാവിലെ തന്റെ ഔദ്യോഗിക വസതിയില്‍ ഡി.ജി.പി അനില്‍കാന്ത്‌, എ.ഡി.ജി.പി. വിജയ്‌ സാഖറെ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

തന്നെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണു ജലീലിന്റെ പരാതി. ഇതിനു പിന്നില്‍ സ്വപ്‌നയും പി.സി ജോര്‍ജും ഉള്‍പ്പെടെയുള്ളവരുടെ ഗുഢാലോചനയുണ്ടെന്നും നാട്ടില്‍ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ജോര്‍ജിനെ പ്രതിചേര്‍ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്‌. മുഖ്യമന്ത്രിയുടെയും തന്റെയും ചോര നുണഞ്ഞ്‌ കണ്ണടയ്‌ക്കാമെന്ന പൂതി നടക്കില്ലെന്ന്‌ കെ.ടി ജലീല്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. സൈബര്‍ വിഭാഗം അന്വേഷണം തുടങ്ങിയെങ്കിലും സ്വപ്‌നയുടെ മൊബൈല്‍ സ്വിച്ചോഫാണ്‌. അതിനിടെ, ജലീലിന്റെ പരാതിയില്‍ സ്വപ്‌നയ്‌ക്കെതിരേ അപകീര്‍ത്തിക്കേസ്‌ രജിസ്‌റ്റര്‍ ചെയ്യാമെന്നു പോലീസിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്‌.

അപകീര്‍ത്തിക്കേസ്‌ അന്വേഷിക്കാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ക്രിമിനല്‍ നടപടിച്ചട്ടം 156(3) പ്രകാരം അന്വേഷണത്തിന്‌ അനുമതി തേടി ജലീലിന്റെ പരാതി കോടതിക്ക്‌ അയച്ചുകൊടുക്കുകയാണു പോലീസ്‌. പി.സി ജോര്‍ജും സ്വപ്‌നയും ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന തരത്തിലാണു സി.പി.എം. നേതാക്കളുടെ ആരോപണം. സോളാര്‍ കേസിലെ പ്രതി സരിത എസ്‌ നായരുമായി പി.സി. ജോര്‍ജ്‌ നടത്തിയ ഫോണ്‍ സംഭാഷണം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സരിതയെ സാക്ഷിയാക്കി ജോര്‍ജിനെ കുടുക്കാന്‍ പിണറായീ പോലീസ് കച്ചക്കെട്ടിക്കഴിഞ്ഞു
.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular