ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തര്‍ദ്ദേശീയ നിലവാരത്തിലാക്കും : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക വൈജ്ഞാനിക രംഗത്തെ നമ്മുടെ സമൂഹത്തിന് ഉപയോഗിക്കാനാവുന്ന വിധത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റണമെന്നും അതിനുള്ള ചുവടുവയ്പാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ച അംഗീകാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സര്‍വകലാശാലയെ അനുമോദിക്കുന്ന ചടങ്ങ് സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള സര്‍വകലാശാലയ്‌ക്ക് നാകിന്റെ എ++ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍ പിള്ളയ്ക്ക് നല്‍കി. മന്ത്രി ആര്‍.ബിന്ദു അദ്ധ്യക്ഷയായി. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍,

ജി.ആര്‍. അനില്‍, ആന്റണി രാജു, വി.കെ പ്രശാന്ത് എം.എല്‍.എ,​ മേയര്‍ ആര്യ രാജേന്ദ്രന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.രാജന്‍ ഗുരുക്കള്‍, സെക്രട്ടറി ഡോ.രാജന്‍ വര്‍ഗീസ്,​ സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച്‌ ബാബുജാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...