ഇന്ത്യയില്‍ ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാതെ നാലു കോടി ആളുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:  ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാതെ രാജ്യത്ത് നാലു കോടി ആളുകള്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍.ജൂലൈ 18 വരെ ഇന്ത്യയില്‍ ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിക്കാത്തവരുടെ എണ്ണം നാലു കോടിയാണെന്ന് മന്ത്രി പറഞ്ഞു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.   90 ശതമാനം പേര്‍ പൂര്‍ണമായി വാക്സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കോവിഡ് മുന്‍നിര പോരാളികള്‍ക്കും, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഈ വര്‍ഷം മാര്‍ച്ച്‌ 16 മുതലും, 18 മുതല്‍ 59 വയസ്സ് പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ 10 മുതലും മുന്‍കരുതല്‍ ഡോസുകള്‍ സൗജന്യമായി ലഭ്യമാണ്.  18 വയസ് മുതലുള്ള എല്ലാവര്‍ക്കും സൗജന്യ മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുന്നത് ജൂലൈ 15 മുതല്‍ ആരംഭിച്ചു.   ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന സര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവത്തില്‍ ‘കോവിഡ് വാക്സിനേഷന്‍ അമൃത് മഹോത്സവ്’ എന്ന പേരില്‍ പ്രത്യേക വാക്സിന്‍ യജ്ഞവും നടത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...

പാകിസ്ഥാനിലെ സർക്കാർ‌ ആശുപത്രിയിൽ തീപിടിത്തം ; 14 പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

0
ഇസ്‌ലാമാബാദ് : ഇസ്‌ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ...

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...