സംസ്ഥാനത്തിന്റെ കടം കുറഞ്ഞെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം കുറഞ്ഞെന്ന് കണക്കുകള്‍ നിരത്തി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. 2020 21 ഇല്‍ കടം ആഭ്യന്തര വരുമാനത്തിന്റെ 38.51% ആയിരുന്നു കടം. ഇത് 2020–21 ല്‍ 37.01% ആയി കുറഞ്ഞു. 2022–23 ലെ കണക്ക് പ്രകാരം 36.38% ആയി കടം വീണ്ടും കുറഞ്ഞുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് കാലത്ത് സാമ്പത്തിക രംഗം വളരെ മോശമായിരുന്നു. ആ കാലത്ത് ജീവനും ജീവനോപാദിയും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചിലവ് ഏറ്റെടുക്കേണ്ടി വന്നു. ആ കാലത്തില്‍ കടം വര്‍ധിച്ചത് സ്വാഭാവികമാണ്. ഇത് കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യ തലത്തിലും ആഗോള തലത്തിലും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടത്തിന്‍റെ വളര്‍ച്ച കുതിച്ചുയരുന്നു എന്നത് വ്യാജ പ്രചരണമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ അനാവശ്യ പ്രചരണം നടത്തുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്തിന്റെ കടം കുതിച്ചുയരുന്നു എന്നത് വസ്തുതാവിരുദ്ധമാണ്. 2022-23ല്‍ കടത്തിന്റെ വളര്‍ച്ച 10.3 ശതമാനമായിരുന്നു. 2023-24ലെ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച്‌ കടത്തിന്റ വളര്‍ച്ച 10.21 ശതമാനമാണ്. സംസ്ഥാനത്തിന്റെ വരുമാനവും വര്‍ധിച്ചു. സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തില്‍ 2021-22ല്‍ 22.41 ശതമാനം വര്‍ധനയുണ്ടായി.

ജിഎസ്ടിയില്‍ 2021-22ല്‍ 20.68 ശതമാനമാണ് വര്‍ധന. 2022-23ല്‍ ജിഎസ്ടിയില്‍ 25.11 ശതമാനം വര്‍ധനയുണ്ടായി. ഇതു സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ തെളിവാണ്. യാഥാര്‍ഥ്യം ഇതായിരിക്കെ നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സര്‍ക്കാര്‍ അലംഭാവം കാണിച്ചതു കൊണ്ടല്ല കേന്ദ്ര സമീപനത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രതിസന്ധിക്കു കാരണം.

കേന്ദ്രം വായ്പാ പരിധി അനുവദിച്ചത് 4 ശതമാനമായിരുന്നു. ഇത് 3 ശതമാനമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസിനെതിരായ സമരത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. എണ്ണവില നിര്‍ണയിക്കാന്‍ കമ്പനികളെ അനുവദിച്ചവരാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബിജെപിയും വന്നത് വിചിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിലയന്‍സിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്തു മന്ത്രിമാരെ വരെ മാറ്റിയ പാര്‍ട്ടി ആണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015 ലെ ബജറ്റില്‍ യുഡിഎഫ് സര്‍ക്കാര്‍ 1 രൂപ അധിക നികുതി ഏര്‍പ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നത്. സെസ് ഏര്‍പെടുത്തേണ്ടി വന്ന സാഹചര്യം സഭയില്‍ വിശദീകരിച്ചു. കേരളത്തെ സാമ്ബത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....