കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ വാക്പോരുമായി പിണറായി വിജയനും വി ഡി സതീശനും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാന്തപുരത്തിന്‍റെ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ വാക്പോരുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. എല്ലാത്തരം വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഒരു വശത്ത് മതേതരത്വം പറഞ്ഞിട്ട്, മറുവശത്ത് വിദ്വേഷം പറയുന്നവരെ പൊന്നാട അണിയിക്കരുതെന്ന് വി ഡി സതീശൻ തിരിച്ചടിച്ചു. കാറിൽ കയറ്റുന്നത് സൂക്ഷിച്ച് വേണമെന്ന് വെള്ളാപ്പള്ളിയൊത്തുള്ള മുഖ്യമന്ത്രിയുടെ കാർ യാത്ര പരോക്ഷമായി പരാമർശിച്ച് സതീശൻ പറഞ്ഞു.

വോട്ട് പോയാൽ പോട്ടെ എന്ന് വയ്ക്കണം. കാറിൽ കയറ്റുന്നവരെ സൂക്ഷിച്ച് കാറിൽ കയറ്റണം. അവർ വിദ്വേഷം പ്രസംഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. മതേതരത്വത്തെ തൊട്ടു കളിച്ചാൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കണം. മതേതരത്വത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല, കാപട്യം പാടില്ല. തെരഞ്ഞെടുപ്പിൽ തോറ്റാലും മതേതരത്വം ബലി കഴിച്ചു കൊണ്ടുള്ള ഒരു കോംപ്രമൈസിനും തയ്യാറല്ല. ഒരു വിഭാഗം ജനതയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നു”- എന്നാണ് വി ഡി സതീശൻ പറഞ്ഞത്.

ജാമിയ മിലിയ സർവകലാശാല തകർക്കാൻ അക്രമികൾ എത്തിയപ്പോൾ സർവ്വകലാശാലയ്ക്ക് നെഹ്റു കാവൽ നിന്ന കാര്യവും വി ഡി സതീശൻ പരാമർശിച്ചു. തലശ്ശേരി കലാപ കാലത്ത് സഖാക്കൾ പള്ളിക്ക് കാവൽ നിന്ന വിഷയം മുഖ്യമന്ത്രി പരാമർശിച്ചതിന് പിന്നാലെയാണ് സതീശൻ ഈ പരാമർശം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...