ചരിത്രം ശരിയായ രീതിയിൽ മനസിലാക്കുമ്പോൾ ചിലർ അസ്വസ്ഥരാകുന്നു ; മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചരിത്രത്തെ പുതിയ രീതിയില്‍ തിരുത്തുകയാണെന്നും ചരിത്രം ശരിയായ രീതിയില്‍ മനസിലാക്കുമ്പോള്‍ ചിലര്‍ അസ്വസ്ഥരാകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയും ജനാധിപത്യവുമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം. എന്നാല്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥപ്പെട്ട ശക്തികള്‍ തന്നെ അതിന് ഭീഷണിയാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളില്‍ എന്ത് പഠിക്കണം എന്നതില്‍പോലും കേന്ദ്ര ഇടപെടലുണ്ട്. മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഭാഗം വേണ്ടെന്നു പറഞ്ഞു. ഗാന്ധിജിയെ വധിച്ചത് ആരാണ് എന്ന് കുട്ടികള്‍ മനസിലാക്കുന്ന സ്ഥിതി വരും എന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. ‘പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് നിലപാടെടുത്തു. അതില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. നടപ്പാക്കില്ല എന്നാല്‍ നടപ്പാക്കില്ല എന്ന് തന്നെയാണ് അര്‍ത്ഥം. ഭരണഘടനാ വിരുദ്ധമായി നിയമം നിര്‍മ്മിക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് കേരളം ഈ നിലപാട് സ്വീകരിച്ചത്,’ മുഖ്യമന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...