പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍. കരകൗശല വസ്തുക്കളും പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ചവിട്ടികളും നിര്‍മ്മിച്ച് വില്‍പ്പന നടത്തിയതില്‍ നിന്നാണ് തുക സമാഹരിച്ചത്. പിണറായി വിജയന്റെ പ്രതിനിധി ഗാന്ധിഭവനില്‍ നേരിട്ടെത്തിയാണ് തുക കൈപ്പറ്റിയത്.

കഴിഞ്ഞ തവണയും പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് ഗാന്ധി ഭവനിലെ അമ്മമാരായിരുന്നു. തിരുവിതാംകൂര്‍ മുന്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ ജേഷ്ഠന്റെ ചെറുമകള്‍ ആനന്ദവല്ലിയമ്മാളിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ സംഭാവന. ഒന്‍പത് അമ്മമാര്‍ ചേര്‍ന്ന്  തിരുവനന്തപുരം എകെജി സെന്ററില്‍ എത്തിയായിരുന്നു അന്ന് തുക കൈമാറിയത്.

കണ്ണൂരിലായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി തുക സ്വീകരിക്കാന്‍ കഴിഞ്ഞില്ല. നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ ഗാന്ധിഭവനില്‍ എത്തി അമ്മമാരില്‍ നിന്നും തുക ഏറ്റുവാങ്ങുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അമ്മമാര്‍ ഈ ആവശ്യം അറിയിച്ചെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. ഇത്തവണയും ആനന്ദവല്ലിയമ്മാളിന്റെ നേതൃത്വത്തിലായിരുന്നു തുക സ്വരൂപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...