പത്തനംതിട്ട ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 13

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും  68 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (മൂന്നാളം, പറക്കോട്, പന്നിവിഴ, കരുവാറ്റ) 5
2.ആറന്മുള (മാലക്കര, കോട്ട,) 5
3.അരുവാപുലം (നെല്ലിക്കപ്പാറ) 1
4.ചെന്നീര്‍ക്കര (ഊന്നുകല്‍, ചെന്നീര്‍ക്കര) 2
5.ചെറുകോല്‍ (വയലത്തല ) 1
6.ഏറത്ത് (വടക്കടത്തുകാവ്) 5
7.ഇരവിപേരൂര്‍ (വളളംകുളം) 2
8.ഏഴംകുളം (ഏഴംകുളം) 1
9.കടമ്പനാട് (തുവയൂര്‍ സൗത്ത്, കടമ്പനാട്, മണ്ണടി) 5
10.കടപ്ര (വളഞ്ഞവട്ടം, മാന്നാര്‍) 2
11.കവിയൂര്‍ (കവിയൂര്‍) 1
12.കോയിപ്രം (കുമ്പനാട്, പുല്ലാട്) 2
13.കോന്നി (എലിയറയ്ക്കല്‍,പയ്യനാമണ്‍) 2
14.കോഴഞ്ചേരി (കോഴഞ്ചേരി) 1
15.കുളനട (തുമ്പമണ്‍ താഴം, മാന്തുക) 5
16.കുറ്റൂര്‍ (കുറ്റൂര്‍) 2
17.മലയാലപ്പുഴ (മലയാലപ്പുഴ) 1
18.നാരങ്ങാനം (നാരങ്ങാനം) 1
19.പളളിക്കല്‍ (കൈതയ്ക്കല്‍) 1
20. പന്തളം (കൂരമ്പാല സൗത്ത്, പന്തളം) 2
21. പന്തളം തെക്കേക്കര (പാറക്കര, പെരുമ്പുളിക്കല്‍, പറന്തല്‍) 3
22. പത്തനംതിട്ട മുന്‍സിപ്പാലിറ്റി, (പത്തനംതിട്ട) 1
23. പ്രമാടം (മല്ലശ്ശേരി) 1
24. പുറമറ്റം (പുറമറ്റം) 1
25. റാന്നി (റാന്നി) 3
26. തിരുവല്ല (തിരുമൂലപുരം, മഞ്ഞാടി, പാലിയേക്കര, പെരുന്തുരുത്തി) 7
27. തോട്ടപ്പുഴശ്ശേരി (ചിറയിറമ്പ്) 1
28. വടശ്ശേരിക്കര (വടശ്ശേരിക്കര) 1
29. വളളിക്കോട് (നരിയാപുരം, ഞക്കുനിലം) 4
30. വെച്ചൂച്ചിറ (വെച്ചൂച്ചിറ) 1

ജില്ലയില്‍ ഇതുവരെ ആകെ 58457 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 52786 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 234 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 56234 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1864 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1642 പേര്‍ ജില്ലയിലും, 222 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 77
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 38
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 47
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 10
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 27
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 14
7. അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 2
8. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 9
9. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 11
10. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1314
13 സ്വകാര്യ ആശുപത്രികളില്‍ 90
ആകെ 1639

ജില്ലയില്‍ 3122 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2488 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3087 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 65 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 31 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8697 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 203666, 462, 204128.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 191179, 170, 191349.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 39905, 133, 40038.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6828, 30, 6858.
6 സി.ബി.നാറ്റ് പരിശോധന 623, 0, 623.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 442686, 795, 443481.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 242679, 1765, 244444.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 685365, 2560, 687925.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2560 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1149 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.5 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 123 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 329 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...