ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയന്‍ ; രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പണം ആണോ സർക്കാരിന്റെ പ്രശ്നം. അങ്ങനെ എങ്കിൽ എങ്ങനെ ആണ് പിഎസ്സി മെമ്പർമാർക്ക് പണം അനുവദിക്കുന്നത്. അവർക്ക് തുക വർദ്ധിപ്പിച്ചു നൽകാൻ പണം ഉണ്ടായല്ലോ. ആരോഗ്യ നമ്പർ വൺ എന്ന് പറഞ്ഞ് ഇരിക്കുന്നത് ആശാവർക്കർമാരുടെ ചുമലിലാണ്. മന്ത്രി ഓഫീസ് ടൈമിൽ വരാൻ പറയുന്നു. ഈ സാധാരണ മനുഷ്യർക്ക് ഓഫീസ് ടൈം ഉണ്ടോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. വീണാ ജോർജ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 10 മുതൽ അഞ്ചുവരെ നോക്കിയിട്ടാണോ വോട്ട് ചോദിക്കുന്നത്. 2026 ൽ ഇരിക്കാൻ ഓഫീസ് ഉണ്ടാകില്ല എന്ന് ആരോഗ്യ മന്ത്രി ഓർക്കുന്നത് നന്നായിരിക്കും.

ആശാ വർക്കർമാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്. ആഗോള വ്യവസായികളെ കാണാൻ മുഖ്യമന്ത്രി കൊച്ചിയിൽ പറന്നെത്തി. പിണറായി വിജയന്റേത് ഇരട്ടത്താപ്പ്. 233 രൂപയെന്ന ദുരവസ്ഥക്ക് മാറ്റമുണ്ടാകണം. തോമസ് മാഷിന് യാത്രാബത്ത കൂട്ടികൊടുത്തു. ബംഗാളിൽ അവിടുത്തെ പിണറായി വിജയനെ ജനം കല്ലെറിഞ്ഞു ഓടിച്ചതുകൊണ്ട് മാത്രമാണ് ഇപ്പോൾ അവിടുത്തെ ആശാവർക്കർമാർക്ക് 5 ലക്ഷം ലഭിക്കുന്നത്. ധൂർത്തിലും ധാരാളിത്തത്തിനും ചെലവഴിക്കുന്ന പണത്തിന്റെ ഒരുവിധം എങ്കിലും നൽകണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും. ഞങ്ങൾ തെരുവിലേക്ക് വരുകയാണെന്ന് സർക്കാരിനെ ഓർമ്മപ്പെടുത്തുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...