കൊച്ചി : ദേശീയ രാഷ്ട്രീയത്തിന് കേരളം നല്‍കിയ നിരവധി പ്രമുഖരില്‍ ഒരാളാണ് വയലാര്‍ രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം പ്രസ് ക്ലബിന്‍റെ പി.എസ്.ജോണ്‍ എന്‍ഡോവ്മെന്‍റ് പുരസ്കാരം വയലാര്‍ രവിക്ക് കൈമാറിയ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലും കേന്ദ്രത്തിലും അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ കേരളത്തിന്‍റെയും കേരളീയരുടെയും പൊതുതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. മേഴ്സി രവിയെക്കുറിച്ചു പറയാതെ വയലാര്‍ രവിയെക്കുറിച്ചു പറഞ്ഞ് അവസാനിപ്പിക്കാനാവില്ല.
അത്രമേല്‍ പരസ്പരം അലിഞ്ഞു ചേര്‍ന്ന ദമ്പതികളായിരുന്നു അവരെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ എതിര്‍പ്പിന്‍റെപേരില്‍ വ്യക്തി ബന്ധങ്ങളെ അദ്ദേഹം ഇല്ലാതാക്കിയില്ല. വ്യക്തി ബന്ധങ്ങള്‍ക്ക് അദ്ദേഹം വലിയ വില കല്‍പിച്ചു. രാഷ്ട്രീയ വിയോജിപ്പുകള്‍ മനസ്സിലാക്കി അതിനെ ആ നിലയ്ക്കു കാണാന്‍ അദ്ദേഹം എന്നും സന്നദ്ധനായിരുന്നുവെന്നും പിണറായി വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്ന വയലാര്‍ രവി ഏറെ നാളുകള്‍ക്ക് ശേഷമാണ് പൊതുവേദിയിലെത്തുന്നത്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.





























