പിണറായി വിജയന്റെ ജനവിരുദ്ധ ഭരണത്തിന് അന്ത്യം കുറിക്കും ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പുഴശ്ശേരി : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ ദുരിതത്തിൻ്റെ നടുക്കയത്തിലാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കി ഭരിക്കുന്ന പിണറായി ഭരണത്തിന് അന്ത്യമാകുന്ന സമയം അടുത്തിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.പി.സി.സി ആഹ്വാനമനുസരിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉത്ഘാടനം മല്ലപ്പുഴശ്ശേരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ പീഡകൻമാരായ മന്ത്രിമാരേയും എം.എൽ.എമാരേയും ഒക്കത്തിരുത്തി ഭരണം നടത്തുന്ന പിണറായി വിജയനും സി.പി.എമ്മും കോൺഗ്രസ് പാർട്ടിയെ ധാർമ്മികതയും സദാചാരവും പഠിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പിൽ കോൺഗ്രസും യു.ഡി.എഫും അതിശക്തമായ മുന്നേറ്റം ജില്ലയിലും സംസ്ഥാനത്തും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡി. സി. സി വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

ഡി. സി. സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ബ്ലോക്ക് പ്രസിഡൻ്റ് ജെറി മാത്യു സാം മണ്ഡലം പ്രസിഡന്റ് ടൈറ്റസ് കാഞ്ഞിര മണ്ണിൽ നേതാക്കളായ മേഴ്സി സാമുവേൽ, ഷിബു കാഞ്ഞിക്കൽ, വി.ജി കൃഷ്ണദാസ്, പി. കെ ഇക്ബാൽ അജിത് മണ്ണിൽ, തോമസ് സ്കറിയ, സാലി ലാലു, റോസമ്മ മത്തായി, സ്റ്റീഫൻ ജോർജ്ജ്, സാറ.ടി.എസ്, സ്റ്റീഫൻ ജോർജ്ജ്, ടെറിൻ ജോർജ്ജ്, ബെന്നി കുഴിക്കാല, അച്ചൻകുഞ്ഞ് നെല്ലിക്കാല, സോണി ഗംഗാധരൻ, രമാ ഭാസ്കർ,
സുജ മാത്യു, അനിൽ ജോർജ്ജ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...