പിണറായി ഭരണം പോലീസിനെ വെറും പാർട്ടി ഗുണ്ടകളാക്കി മാറ്റി : പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിയമവ്യവസ്ഥ ഉറപ്പാക്കേണ്ട പോലീസിനെ പാർട്ടിയുടെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പാക്കാനുള്ള പിണിയാളുകളും ഗുണ്ടകളുമാക്കി മാറ്റിയതിന്റെ ദുരന്തഫലമാണ് പോലീസ് സ്റ്റേഷനുകളിൽ അരങ്ങു വാഴുന്ന പ്രാകൃതവും കിരാതവുമായ മർദ്ദന മുറകളെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. അക്രമകാരികളും സാഡിസ്റ്റുകളുമായ പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കാനും വെള്ളപൂശാനും മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും ശ്രമിക്കുന്നത് അവരെ വഴിവിട്ട് ഉപയോഗിക്കുന്നതിന്റെ ഉപകാരസ്മരണയാണ്. പോലീസ് സേനയുടെ ഹൈരാർക്കിയും സിസ്റ്റത്തിന്റെ ക്രമീകൃത രീതികളും തകർത്ത് പുറത്തുനിന്നുള്ള ഇടപെടലും ഉപജാപക സംഘത്തിന്റെ നിയന്ത്രണവും കൂടിയായതോടെ ഈ സംരക്ഷണത്തിന്റെ അഹന്തയിൽ എന്തും ചെയ്യാൻ മടിയില്ലാത്ത ഗുണ്ടകളായി പോലീസിലെ ഒരു വിഭാഗം രൂപാന്തരപ്പെട്ടിരിക്കുകയാണെന്നും പുതുശ്ശേരി പറഞ്ഞു.

കിരാതമായ പോലീസ് അതിക്രമങ്ങൾക്കെതിരെ തിരുവല്ല ഡി.വൈ.എസ്.പി ഓഫീസിലേക്ക് കേരള കോൺഗ്രസ് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വർഗ്ഗീസ് മാമ്മൻ, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, സാം ഈപ്പൻ, വർഗീസ് ജോൺ, ഷിബു പുതുക്കേരിൽ, ജോൺസൺ കുര്യൻ, ജോസ് പഴയിടം, സക്കറിയ കരുവേലി, വി. ആർ. രാജേഷ്, ബിനു കുരുവിള, എബി വർഗീസ്, റ്റോണി കുര്യൻ, സണ്ണി മനയ്ക്കൽ, റ്റി. എം മാത്യു, വി.ജെ റെജി, ബാബു പുത്തുപ്പള്ളിൽ, വർഗീസ് കച്ചിറക്കൽ, ജിബിൻ സക്കറിയ, ജേക്കബ് ചെറിയാൻ, മാത്യു മുളമൂട്ടിൽ, കെ.സ് ഏബ്രഹാം, വർഗീസ് കച്ചിറക്കൽ, ജേക്കബ്ബ് മാത്യു, ലൈല അലക്സാണ്ടർ, സൂസമ്മ പൗലോസ്, ജോമോൻ ജേക്കബ്, സജി കുടാരത്തിൽ, ബിജു അലക്സ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...