പ്രവാസിയുടെ കുടുംബം താമസിക്കുന്ന വീടീന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രവാസിയുടെ കുടുംബം താമസിക്കുന്ന വീടീന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നാദാപുരത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചേലക്കാട് ടൗണിന് സമീപം കണ്ടോത്ത് അമ്മദിന് വീടിന് നേരെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ ആക്രമണമുണ്ടായത്. അജ്ഞാതര്‍ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ് കടന്നുകളയുകയായിരുന്നു.

ഗര്‍ഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീടിന്റെ ചുമരില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ചുമരിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. നാദാപുരം പോലീസ് ഉടന്‍ തന്നെ സ്ഥലത്ത് എത്തിയിരുന്നു. വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗള്‍ഫിലെ ബിസിനസ് സംബന്ധമായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചതായാണ് അറിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...