കോട്ടയത്ത് കെഎസ്‌ആര്‍ടിസി സിഎംഡിക്കെതിരെ പ്രസംഗിച്ച കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍: കോട്ടയത്ത് കെഎസ്‌ആര്‍ടിസി സിഎംഡിക്കെതിരെ പ്രസംഗിച്ച മുന്‍ എഐടിയുസി നേതാവായ കണ്ടക്ടര്‍ വിജു കെ. നായരെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയത്തെ ക്ലസ്റ്റര്‍ ഓഫിസറുടെ മരണത്തെത്തുടര്‍ന്നുള്ള അനുശോചന യോഗത്തില്‍ കെ.അജിയുടെ മരണം മാനേജ്‌മെന്റിന്റെ പീഡനം മൂലമാണെന്ന് വിജു പ്രസംഗത്തില്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ക്ലസ്റ്റര്‍ ഓഫിസറായിരുന്ന കെ.അജി ഹൃദയാഘാതം മൂലമാണ് മരിച്ചത്. തുടര്‍ന്ന് ഡിപ്പോയില്‍ സ്വതന്ത്ര തൊഴിലാളി കൂട്ടായ്മയുടെ പേരില്‍ അനുശോചനയോഗം ചേര്‍ന്നപ്പോള്‍ സിഎംഡി ബിജു പ്രഭാകറിനെതിരെ രൂക്ഷമായ ആക്ഷേപം ചൊരിഞ്ഞാണ് വിജു പ്രസംഗിച്ചതെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

സിഎംഡി പല യോഗങ്ങളിലും എടിഒമാരെയും ഡിടിഒമാരെയും അസഭ്യം പറയുന്നുവെന്നും വിജു തന്റെ പ്രസംഗത്തില്‍ ആരോപിച്ചു. ഈ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിജുവിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.ഇതേസമയം നടപടിയില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇന്നലെ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. അഭിപ്രായസ്വാതന്ത്യ്‌രത്തിനെതിരെയുള്ള കടന്നുകയറ്റമാണ് നടപടിയെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

എതിര്‍ത്ത് പറയുന്നവരെ ഭീഷണിയിലൂടെ ഒതുക്കുന്ന പിണറായിയുടെ ധാര്‍ഷ്ട്യം കെഎസ്ആര്‍ടിസിയും ആരംഭിച്ചു. സംഭവത്തില്‍ എംഡിക്ക് അപ്പീല്‍ നല്‍കുമെന്നും അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നുമാണു ജീവനക്കാര്‍ പറയുന്നത്. ഇന്നു വൈകുന്നേരം 5ന്, രാഷ്ട്രീയം നോക്കാതെ പ്രതിഷേധയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. പൊതുവായ വിഷയത്തില്‍ രാഷ്ട്രീയം നോക്കാതെ ഇടപെടുന്ന യൂണിറ്റുകളില്‍ ഒന്നാണ് കോട്ടയം ഡിപ്പോ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

ഇടുക്കിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

0
ഇടുക്കി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ...