സംസ്ഥാനത്ത് പൈനാപ്പിൾ വില സര്‍വകാല റെക്കോഡില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് പൈനാപ്പിൾ വില സര്‍വകാല റെക്കോഡില്‍. 60 മുതൽ 65 വരെയാണ് വിപണിയിൽ ഒരു കിലോ പൈനാപ്പിളിന്‍റെ വില. വേനല്‍ കടുത്തതും ഉത്പാദനത്തിലുണ്ടായ കുറവുമാണ് വില വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന വിലയാണ് പൈനാപ്പിളിന്. ഒരു കിലേക്ക് 60 മുതൽ 65 രൂപ വരെ വിപണിയിൽ വിലയുണ്ട്.വേനല്‍ കടുത്തതോടെ ഉത്പാദനത്തിലുണ്ടായ കുറവും കേരള വിപണിയില്‍ ആവശ്യം വര്‍ധിച്ചതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി കയറ്റിയയക്കുന്നതും പൈനാപ്പിളിന്‍റെ വില വര്‍ധിക്കാനിടയാക്കി.

കടുത്ത ചൂടില്‍ പൈനാപ്പിള്‍ ചെടികളില്‍നിന്ന് വിത്ത് പൊട്ടാതെ വന്നതോടെ് നല്ലയിനം വിത്തുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വര്‍ഷം അഞ്ച് മുതല്‍ ഒമ്പത് രൂപക്കുവരെ ലഭിച്ച വിത്തുകള്‍ക്ക് ഇപ്പോള്‍ 15 രൂപയാണ് വില. വില വര്‍ധിച്ചെങ്കിലും നല്ലയിനം വിത്തുകള്‍ ആവശ്യത്തിന് കിട്ടാനുമില്ല. വിത്ത് ലഭിക്കാതെ വന്നതോടെ വിളവെടുത്ത കൃഷിയിടങ്ങളില്‍ അടുത്ത കൃഷിയിറക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ കര്‍ഷകര്‍.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ പോലീസ് പിടികൂടി

0
കൂത്താട്ടുകുളം: അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ കൂത്താട്ടുകുളം പോലീസ്...

അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികൾ ഈ വർഷം തന്നെ മറ്റ് സ്കൂളുകളിലേക്ക് മാറണം ; പൊതു...

0
തിരുവനന്തപുരം : സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷം...

രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ : പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു : സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന്...

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

0
വാഷിങ്ടൺ : റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ...