Thursday, April 17, 2025 1:16 pm

പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ആ​റ്റി​ങ്ങ​ലി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ എ​ട്ടു​വ​യ​സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍. പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ആ​വ​ശ്യ​മാ​ണ് സ​ര്‍​ക്കാ​ര്‍ ത​ള്ളി​യ​ത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ന്‍​രാ​മ​ച​ന്ദ്ര​ന്‍റെ ബെ​ഞ്ച് ആ​ണ് സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നത്. വ​ലി​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് പെ​ണ്‍​കു​ട്ടി നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ന​മ്പി നാ​രാ​യ​ണ​ന്‍ കേ​സി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യ മാ​തൃ​ക​യി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സം​ര​ക്ഷി​ക്കും വി​ധം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ ഡി​ജി​പി​യെ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചി​രു​ന്നു. കാ​ക്കി കാ​ക്കി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. യൂ​ണി​ഫോ​മി​ട്ടാ​ല്‍ എ​ന്തും ചെ​യ്യാം എ​ന്നാ​ണോ എ​ന്നും കേ​സ് പ​രി​ഗ​ണി​ച്ച വേ​ള​യി​ല്‍ ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ചോ​ദി​ച്ചി​രു​ന്നു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ​യാ​യ ര​ജി​ത​യു​ടെ മാ​പ്പ​പേ​ക്ഷ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ട്ടി വ​ലി​യ​തോ​തി​ലു​ള്ള മാ​ന​സി​ക സം​ഘ​ര്‍​ഷം അ​നു​ഭ​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​രി​ല്‍ നി​ന്ന് നീ​തി​കി​ട്ടി​യി​ല്ലെ​ന്നും അ​തി​നാ​ല്‍ മാ​പ്പ് അ​പേ​ക്ഷ അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ലാ​ണ് എ​ട്ട് വ​യ​സ്സു​കാ​രി​യെ​യും പി​താ​വി​നെ​യും പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​പ​മാ​നി​ച്ച​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ​ര​സ്യ​വി​ചാ​ര​ണ. ‌പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ര​ജി​ത​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​നു​മു​ന്നി​ലും പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. സ്ഥ​ലം മാ​റ്റ​ത്തി​ലൂ​ടെ ഇ​വ​രെ ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ബാ​ഗി​ല്‍ നി​ന്ന് ത​ന്നെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തളിപ്പറമ്പ് സയ്യിദ് കോളേജിലെ ഭൂമി വഖഫ് സ്വത്ത് തന്നെയെന്ന് മുസ്‍ലിം ലീഗ്

0
കണ്ണൂര്‍: തളിപ്പറമ്പ് സയ്യിദ് കോളേജിലെ ഭൂമി വഖഫ് സ്വത്ത് തന്നെയെന്ന് മുസ്‍ലിം...

ശബരിമലയിൽ ലക്ഷക്കണക്കിന് രൂപ മാലിന്യത്തോടൊപ്പം തള്ളിയ നിലയിൽ

0
പത്തനംതിട്ട : ശബരിമലയിൽ ഭക്തർ ഭ​ഗവാന് കാണിക്കയായി...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസ്

0
പാലക്കാട്‌ : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ്...

ഒ​മാ​നി​ലെ ഏ​റ്റ​വും ഉ​യ​രംകൂ​ടി​യ കൊ​ടി​മ​രം അ​ടു​ത്ത മാ​സം നാ​ടി​ന് സ​മ​ർ​പ്പി​ക്കും

0
മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ അ​ൽ ഖു​വൈ​റി​ലെ കൊ​ടി​മ​രം അ​ടു​ത്ത...